ന്ത്യന്‍ സിനിമയുടെ പ്രിയ താരം ശ്രീദേവിക്ക് ബുധനാഴ്ച നിറഞ്ഞ കണ്ണുകളോടെ ആരാധകരും ബന്ധുക്കളും വിട നല്‍കി. ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ കുടുംബത്തിന് താങ്ങും തണലുമായി നിന്നവര്‍ക്ക്  നന്ദി പറഞ്ഞ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍. ശ്രീദേവിയുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ബോണി ദീര്‍ഘമായ കുറിപ്പ് എഴുതിയിരിക്കുന്നത്. 

'എന്റെ അടുത്ത സുഹൃത്തിനെയും ഭാര്യയെയും മക്കളുടെ അമ്മയെയുമാണ് എനിക്ക് നഷ്ടമായിരിക്കുന്നത്. എനിക്കൊപ്പം നിന്ന ആരാധകരെയും ബന്ധുക്കളെയും ഞാന്‍ നന്ദി അറിയുന്നു. അര്‍ജുന്‍, അന്‍ഷുല എന്നിവര്‍ നല്‍കിയ ( ബോണി കപൂറിന്റെയും മോന കപൂറിന്റെയും മക്കള്‍) പിന്തുണ എനിക്കും എന്റെ മക്കള്‍ക്കും വലിയ ആശ്വാസമായിരുന്നു. 

ഞങ്ങളുടെ ലോകത്തെ നിലാവായിരുന്നു അവള്‍. മറ്റുള്ളവര്‍ക്ക് അവര്‍ നടിയായിരുന്നു. എനിക്ക് പ്രണയിനിയായിരുന്നു. രണ്ടു മക്കള്‍ക്കും പ്രിയപ്പെട്ട അമ്മയായിരുന്നു. അവളായിരുന്നു ഈ കുടുംബത്തിന്റെ നെടുംതൂണ്‍.

അവള്‍ക്ക് ഞങ്ങളുടെ വിട. എനിക്ക് എല്ലാവരോടും ഒരു അപേക്ഷയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ശ്രീദേവി ഇല്ലാതെ എന്റെ കുട്ടികളെ മുന്‍പോട്ട് കൊണ്ടുപോകണം. എങ്ങിനെ എന്നറിയില്ല, കാരണം ഞങ്ങള്‍ എപ്പോഴും ചിരിക്കാന്‍ കാരണം അവളായിരുന്നു. 

അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഞങ്ങളുടെ ജീവിതം ഒരിക്കലും പഴയ പോലെ ആകില്ല.'ബോണി കപൂര്‍ കുറിച്ചു.