പ്രതീക്ഷിതമായിരുന്നു ബോളിവുഡ് താരം ശ്രീദേവിയുടെ വിടവാങ്ങൽ. കലാ-കായിക രംഗങ്ങളിലെ പ്രമുഖരെല്ലാം ശ്രീദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍ ഈ ചടങ്ങിൽ രണ്ട് പേരുടെ സാന്നിധ്യം എല്ലാ അർഥത്തിലും വേറിട്ടുനിന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന് മുന്‍ ഭാര്യ മോനയിലുണ്ടായ നടന്‍ അര്‍ജുന്‍ കപൂറും സഹോദരി അന്‍ഷുല കപൂറിന്റെയും സാന്നിധ്യം വലിയ ചർച്ചാവിഷയമായിരുന്നു.

ശ്രീദേവിയുമായുള്ള ബന്ധത്തോടെ മോണയെയും മക്കളെയും ഉപേക്ഷിച്ചതാണ് ബോണി കപൂര്‍. അച്ഛന്‍ തങ്ങളുമായി യാതൊരു ബന്ധവും പുലര്‍ത്താതിരുന്നത് മക്കളെ ഏറെ അലട്ടിയിരുന്നതായി അര്‍ജുന്‍ പണ്ട് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
 
എന്നാല്‍, ശ്രീദേവിയുടെ മരണത്തില്‍ ബോണി കപൂറിനേയും കുടുംബത്തെയും ചേര്‍ത്തുപിടിച്ചതും ഇവരായിരുന്നു. ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഷൂട്ടിങ് നിര്‍ത്തിവച്ച് മുംബൈയിലെത്തിയ അര്‍ജുന്‍ അര്‍ധ സഹോദരങ്ങളെ കണ്ട് ആശ്വസിപ്പിച്ചശേഷം ശ്രീദേവിയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ അച്ഛന്‍ ബോണി കപൂറിനൊപ്പം ദുബായിലെത്തിയിരുന്നു...

മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നിൽക്കുകയായിരുന്നു അന്‍ഷുല. അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു....

ഇപ്പോള്‍ അന്‍ഷുല ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച ഒരു പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. 

ഏത് പ്രതികൂല അവസ്ഥയിലും ഒന്നുമില്ലായ്മയുടെ നടുവിലും കാട്ടുപൂക്കള്‍ പുഷ്പിക്കുക തന്നെ ചെയ്യും. കാറ്റ് വീശുന്നിടത്തെല്ലാം അവ സൗന്ദര്യം പരത്തും. ഇതായിരുന്നു അന്‍ഷുലയുടെ പോസ്റ്റ്.

anshula

എന്നാല്‍ ഇതിന് താഴെ ചിലര്‍ ശ്രീദേവിയുടെ മക്കളായ ജാന്‍വിയെയും ഖുഷിയെയും  അശ്ലീലം പറഞ്ഞ് കമന്റുകളിട്ടിരുന്നു. ഇതോടെയാണ് അന്‍ഷുല ഇവര്‍ക്കുള്ള ചുട്ട മറുപടിയുമായി രംഗത്ത് വന്നത്. 

"എന്റെ അനിയത്തിമാര്‍ക്ക് നേരെയുള്ള അശ്ലീല പദപ്രയോഗങ്ങള്‍ ദയവായി അവസാനിപ്പിക്കണം. അതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. അതിനാല്‍  നിങ്ങളുടെ കമന്റുകള്‍ ഞാന്‍ കളയുകയാണ്. എനിക്കും എന്റെ ചേട്ടനും നല്‍കിയ സ്‌നേഹത്തിന് നന്ദി. ഒരു തിരുത്ത് കൂടി. ഞാന്‍ ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്തിട്ടില്ല . നല്ല കാര്യങ്ങളും സന്തോഷവും മാത്രം പ്രചരിപ്പിക്കൂ." അന്‍ഷുല പറഞ്ഞു. 

anshu

Content Highlights : sridevi death boney kapoor daughter anshula instagram post jhanvi and khushi