ശ്രീദേവി മരിച്ച് പത്താമത്തെ ദിവസം പിറന്നാള്‍ ആഘോഷിച്ചതിന് മകള്‍ ജാന്‍വി കപൂറിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഫെബ്രുവരി 24 ന് ദുബായില്‍ വച്ചാണ് ശ്രീദേവി മരിക്കുന്നത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. മകള്‍ ഖുശിയും ഭര്‍ത്താവ് ബോണി കപൂറും ഒപ്പമുണ്ടായിരുന്നു. 

മാര്‍ച്ച് 6 ന് ജാന്‍വിയുടെ 21ാം പിറന്നാളായിരുന്നു. അമ്മയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യത്തെ പിറന്നാള്‍. ജാന്‍വിയുടെ അടുത്ത ബന്ധുവായ നടി സോനം കപൂറാണ് പിറന്നാളാഘോഷിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ജാന്‍വിയും കപൂര്‍ കുടുംബവും നേരിടുന്നത്. 

ശ്രീദേവി മരിച്ചിട്ട് ഒരാഴ്ച മാത്രം കഴിഞ്ഞ സാഹചര്യത്തില്‍ ഇത്ര സന്തോഷത്തോടെ പിറന്നാള്‍ ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നു. അമ്മ മരിച്ചതില്‍ മക്കള്‍ക്ക് ദു:ഖമില്ല എന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. 

Content Highlights: Sridevi daughter Janhvi Kapoor and sisters trolled for PBirthday Pics After Sridevi's Death