ബാഹുബലിയെ കരുത്തയായ ശിവകാമിയെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത് ശ്രീദേവിയെയായിരുന്നെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ശ്രീദേവിയെ സമീപിച്ച കാര്യം തുറന്നു പറഞ്ഞത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ ശ്രീദേവി കടുംപിടുത്തം പിടിച്ചെന്നും ഭര്‍ത്താവ് ബോണി കപൂര്‍ ചിത്രത്തിന്റെ ലാഭവിഹിതം ചോദിച്ചുവെന്നുമായിരുന്നു രൗജമാലി പറഞ്ഞത്. 

ഇന്ത്യന്‍ സിനിമാപ്രേമികളെ ദുഖത്തിലാഴ്ത്തി ശ്രീദേവി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. നടിയുടെ വിയോഗത്തില്‍ കടുത്ത ദുഖം രേഖപ്പെടുത്തിയ രാജമൗലിയെ വിമര്‍ച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരുകൂട്ടം ആരാധകര്‍. ശ്രീദേവിയെ പരസ്യമായി അപമാനിച്ചിട്ട് അവര്‍ അന്തരിച്ച ശേഷം വിഷമിച്ചിട്ട് കാര്യമില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. 

രാജമൗലി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മാസങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി മറുപടി നല്‍കിയത്. ശ്രീദേവി അവസാനമായി അഭിനയിച്ച മോം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ അവതാരകന്‍ ബാഹുബലി വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മാത്രണ് ശ്രീദേവി പ്രതികരിച്ചത്. 

seidevi

അന്ന് ശ്രീദേവി പറഞ്ഞതിങ്ങനെയായിരുന്നു

'ഞാന്‍ പത്ത് കോടി ചോദിച്ചു, ഒരു ഹോട്ടലിന്റെ മുഴുവന്‍ നിലയും എനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടു, സിനിമയിലെ ഷെയറും, പോരാതെ  10 വിമാന ടിക്കറ്റുകളും ചോദിച്ചു. ഇതല്ലേ രാജമൗലിയുടെ ആരോപണം? 50 വര്‍ഷമായി സിനിമയില്‍. വിവിധ ഭാഷകളിലായി 300 ലധികം സിനിമകളില്‍ അഭിനയിച്ചു. ഇത്തരം വലിയ ആവശ്യങ്ങള്‍ നിരത്തിയിട്ടാണ് ഞാന്‍ സിനിമയില്‍ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? 

എന്നോട് സംസാരിച്ചത് നിര്‍മാതാവാണ് അല്ലാതെ രാജമൗലിയല്ല. അദ്ദേഹത്തിനെ ചിലപ്പോള്‍ നിര്‍മാതാവ് തെറ്റിദ്ധരിപ്പിച്ചതാകാം. അതെക്കുറിച്ച് എനിക്കറിയില്ല. പിന്നെ എന്റെ ഭര്‍ത്താവ് ഒരു നിര്‍മാതാവാണ്. അദ്ദേഹത്തിന് ഒരു നിര്‍മാതാവിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയം. അതുകൊണ്ട് ഇവര്‍ പറഞ്ഞതൊന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല.രാജമൗലി വളരെ അന്തസ്സുള്ള വ്യക്തിയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അഭിമുഖം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അതിലേറെ ദുഖവും തോന്നി'

ശ്രീദേവിയുടെ വാക്കുകള്‍ ചര്‍ച്ചയായതോടെ രാജമൗലി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഒരിക്കലുംപൊതുസ്ഥലത്ത് പറയാന്‍ പാടില്ലായിതിരുന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞചതെന്ന് രാജമൗലി പറഞ്ഞു. 

ശ്രീദേവി തിരസ്‌കരിച്ച ശിവകാമിയുടെ വേഷം പിന്നീട് രമ്യ കൃഷ്ണനാണ അവതരിപ്പിച്ചത്.  മികച്ച പ്രകടനമായിരുന്നു രമ്യ ചിത്രത്തില്‍ കാഴ്ചവച്ചത്.