ആര്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയായി സണ്ണി ലിയോണ്‍. പട്ടാ എന്നാണ് ചിത്രത്തിന്റെ പേര്. എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്തയാണ് ചിത്രം നിര്‍മിക്കുന്നത്.
 
ഒരു സിബിഐ ഓഫീസറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ശ്രീശാന്ത് എത്തുന്നത്. ഓഫീസര്‍ കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ആ കഥാപാത്രം അവതരിപ്പിക്കാന്‍ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിന് സണ്ണി ലിയോണായിരിക്കും മികച്ച നടി- സംവിധായകന്‍ ആര്‍ രാധാകൃഷ്ണന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനും സണ്ണി ലിയോണിനുമൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു.ആര്‍.എസ്, സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിന്‍ രാധാകൃഷ്ണന്‍, കോറിയോഗ്രാഫി - ശ്രീധര്‍, കല-സജയ് മാധവന്‍, ഡിസൈന്‍സ് - ഷബീര്‍, പി ആര്‍ ഓ -അജയ് തുണ്ടത്തില്‍.

Content Highlights; Sreesanth will be seen in a Bollywood film with Sunny Leone, Patta Movie, R Radhakrishnan