ശ്രീശാന്ത്
എന്‍.എന്‍.ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ 'പട്ടാ' യില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ആര്.രാധാകൃഷ്ണനാണ്.
ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
നിര്‍മാണം- നിരുപ് ഗുപ്ത, ഛായാഗ്രഹണം - പ്രകാശ്കുട്ടി, എഡിറ്റിംഗ് - സുരേഷ് യു.ആര്.എസ്, സംഗീതം - സുരേഷ് പീറ്റേഴ്സ്, സ്പോട്ട് എഡിറ്റിംഗ് - രതിന് രാധാകൃഷ്ണന്, കോറിയോഗ്രാഫി - ശ്രീധര്‍, കല-സജയ് മാധവന്, ഡിസൈന്‍സ് - ഷബീര്‍, പി ആര് ഓ -അജയ് തുണ്ടത്തില്‍.
Content Highlights: Sreesanth Cricketer to act in Bollywood Movies, Patta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..