പത്ത് മണിക്കൂർ, ‘മാളികപ്പുറ’ത്തിലെ കഥാപാത്രങ്ങൾ അരിമണിയിൽ തീർത്ത് ശ്രീരാജ്


ഷിജു എസ്.നായർ

മുമ്പ് പൃഥ്വിരാജിന്റെയും കുടുംബത്തിന്റേയും ചിത്രം അരിമണിയിൽ വരച്ചതിനും അംഗീകാരം ലഭിച്ചിരുന്നു. ചിത്രം പൃഥ്വിരാജ് സാമൂഹികമാധ്യമപേജുകളിൽ പങ്കുവെച്ചിരുന്നു.

ശ്രീരാജ് അരിമണിയിൽ തീർത്ത മാളികപ്പുറത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ, ശ്രീരാജ് | ഫോട്ടോ: മാതൃഭൂമി

ത്ത് മണിക്കൂർ സമയംകൊണ്ട് ശ്രീരാജ് അരിമണിയിൽ തീർത്തത് മാളികപ്പുറം സിനിമയിലെ കഥാപാത്രങ്ങൾ. നടൻ ഉണ്ണിമുകുന്ദന്റെ അടക്കമുളള വിവിധ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വൈറലുമാകുന്നു. ഒരു മുറം വെള്ള അരിയാണ് ചിത്രത്തിന് വേണ്ടിവന്നത്. ഇൻസ്റ്റഗ്രാമിലും, എഫ്.ബി.യിലും ഉണ്ണിമുകുന്ദൻ തന്നെ ചിത്രം പങ്കുവെച്ചതോെടയാണ് ആരാധകർ ഈ കൊച്ചുകലാകാരന്റെ ചിത്രത്തെ ഏറ്റെടുത്തത്.

ഇതിനു മുമ്പും ഉണ്ണിമുകുന്ദനെ ഗോതമ്പുകൊണ്ട് വരച്ചതിന് അദ്ദേഹത്തിന്റെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്. ഒരിക്കൽ ഉണ്ണിമുകുന്ദനെ നേരിട്ടുകാണാനും സംസാരിക്കാനും അവസരം ലഭിച്ചതായി ശ്രീരാജ് പറയുന്നു. മുമ്പ് പൃഥ്വിരാജിന്റെയും കുടുംബത്തിന്റേയും ചിത്രം അരിമണിയിൽ വരച്ചതിനും അംഗീകാരം ലഭിച്ചിരുന്നു. ചിത്രം പൃഥ്വിരാജ് സാമൂഹികമാധ്യമപേജുകളിൽ പങ്കുവെച്ചിരുന്നു.

മോഹൻലാൽ, മമ്മൂട്ടി, കമലഹാസൻ, വിജയ് സേതുപതി, മാധവൻ, സുരേഷ്‌ഗോപി, ജയസൂര്യ, ഫഹദ് ഫാസിൽ, ടൊവിനോ, വിക്രം എന്നിങ്ങനെ ഒട്ടേറെ താരങ്ങളുടെ ചിത്രം വരച്ചുനൽകി അവരുടെ അനുമോദനങ്ങൾ നേടി. ഇപ്പോൾ സിനിമാമേഖലയിൽ ആർട്ട് വർക്കുകൾ ചെയ്യുകയാണ് ശ്രീരാജ്. സിനിമയിൽ മുന്നോട്ടുപോകാനാണ് താത്പര്യം.

ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത്ഭവനത്തിൽ രാധാകൃഷ്ണൻനായരുടെയും മണിയമ്മയുടെയും ഇളയമകനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്. രാജേഷ്, രജനീകാന്ത്, ശ്രീകാന്ത്.

Content Highlights: sreeraj's rice art, malikappuram movie characters in rice painting

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023

Most Commented