കൊച്ചി: ശ്രീനിവാസനെയും ഹരീഷ് കണാരനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രം 'കുരുത്തോല പെരുന്നാൾ' ആരംഭിച്ചു. ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ ഓഫീസിൽ നടന്നു. 

നിരവധി സ്റ്റേജ് ഷോകൾ ഒരുക്കിയ മിമിക്രി താരം കൂടിയായിരുന്ന ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം. ജാസ്സി ഒരു ഗാനരംഗത്തിലും  പ്രത്യക്ഷപ്പെടുമെന്ന് സംവിധായകൻ പറഞ്ഞു.

ശ്രീനിവാസൻ ആണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. ചടങ്ങിൽ ഇടവേള ബാബു, ജാസി ഗിഫ്റ്റ്, സജീഷ് മഞ്ചേരി സിജി വാസു മാന്നാനം, ഹരിനാരായണൻ, ദിനേശ് പണിക്കർ ,ഛായാഗ്രാഹകൻ സജിത് വിസ്ത, തുടങ്ങിയവരും പങ്കെടുത്തു. 

ശ്രീനിവാസൻ ,നെൽസൺ, ജാസി ഗിഫ്റ്റ് ,ബിബിൻ ജോർജ്, ബിനു അടിമാലി, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

Sreenivasan

മിലാ ഗ്രോസ് എന്റർടൈൻമെന്റ് ആൻഡ് മടപ്പുര മൂവിസിന്റെ ബാനറിൽ സിജി വാസു മാന്നാനമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. 

മലബാറിലെ കുടിയേറ്റ മേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ശ്രീനിവാസനും ഹരീഷ് കണാരനും പുറമെ  നിരവധി താരങ്ങളും പുതുമുഖങ്ങളും  അണിനിരക്കുന്നുണ്ട്.  ഹരി നാരായണനാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത്. പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights : sreenivasan hareesh Kanaran Jassie gift In Kuruthola Perunnal