ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. വി. എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലാണ് ഇവർ ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളിൽ എത്തിയ മകന്‍റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം വിനുവായിരുന്നു.

ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ്  നായികമാര്‍. തന്മാത്രയിലൂടെ  പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടെയാണ് ഈ ചിത്രം. വിശാഖ്, നിർമ്മൽ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവൻ റഹ്മാൻ, സയന, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വിഎം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും നിര്‍വഹിക്കുന്നു. കോ-പ്രൊഡ്യൂസഴ്സ്: വി സി പ്രവീൺ , ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ് - സുധാകർ ചെറുകുറി, കൃഷ്ണമൂർത്തി.

ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് സുരേഷ് മിത്രകാരി, സജി കുണ്ടറ. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

സെൻട്രൽ പിക്ചഴ്സ് ഈ ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തിക്കുന്നു.

Content Highlights: Sreenivasan Dhyan Sreenivasan Kuttymama VMVinu GokulamGopalan Malayalam Movie