ഫെയ്‌സ്ബുക്ക് യന്ത്രമനുഷ്യനെന്ന് തെറ്റിദ്ധരിച്ചു, വിനീതിന്റെ സുഹൃത്ത് യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചു


ഒറിജിനല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്‌സ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!

-

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് നടന്‍ ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറന്നത്. തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും അതിലൂടെ താന്‍ പറയാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു' എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചാണ് താന്‍ ഔദ്യോഗിക അക്കൗണ്ട് തുറന്ന കാര്യം അദ്ദേഹം ആരാധകരെ അറിയിച്ചത്.

എന്നാല്‍ തന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക്‌ ബ്ലോക്ക് ചെയ്‌തെന്നും കുറച്ചധികം കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഇപ്പോള്‍ അക്കൗണ്ട് തിരിച്ചു കിട്ടിയെന്നും പറഞ്ഞ് ശ്രീനിവാസന്‍ പങ്കുവച്ച കുറിപ്പാണ് ചിരി പടര്‍ത്തുന്നത്. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി താന്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുമെന്നും ശ്രീനിവാസന്‍ കുറിക്കുന്നു

ശ്രീനിവാസന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റുധരിച്ചില്ലേ ? ഒറിജിനല്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനു ശേഷം ഞൊടിയിടയില്‍ ഉണ്ടായ സുഹൃത്തുക്കളുടെ ബാഹുല്യം കണ്ടു ഫെയ്‌സ്ബുക് എന്നെ യന്ത്രമനുഷ്യനായി തെറ്റിദ്ധരിച്ചു ബ്ലോക് ചെയ്തുകളഞ്ഞു!

Read More : വിനീതിനോട് സിപിഎമ്മില്‍ ചേരാന്‍ ശ്രീനിവാസന്‍ പറഞ്ഞിട്ടില്ല: ഫെയ്ക്കന്‍മാര്‍ ജാഗ്രതൈ, ഒറിജിനല്‍ വന്നു

അതുകൊണ്ടു കുറച്ചു മാസങ്ങളായി എനിക്ക് ഫെയ്‌സ്ബുക് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഫെയ്ക്കന്‍മാരും ഫെയ്‌സ്ബുക്കും തമ്മില്‍ ഒരു അന്തര്‍ധാര സജീവമല്ലേ എന്നും ഞാന്‍ സംശയിക്കുന്നു.

എന്തായാലും മകന്‍ വിനീതിന്റെ സുഹൃത്തും, ഫെയ്‌സ്ബുക് തൊഴിലാളിയും, നടനുമായ ജിനു ബെന്‍ അതിസാഹസികമായി ഒരു യന്തിര മനുഷ്യന്‍ ആയി മാറുമായിരുന്ന എന്നെ യഥാര്‍ത്ഥ മനിതനാക്കി രക്ഷിച്ചിരിക്കുന്നു. ഇനിമുതല്‍ ഒരു പച്ച മനുഷ്യനായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കും.

sreenivasan

Content Highlights : Sreenivasan about his social Media Account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented