ശ്രീനാഥ് ഭാസിയെ ഒഴിവാക്കി 'ചട്ടമ്പി'യുടെ പുതിയ പോസ്റ്റര്‍


chattambi poster, sreenath Bhasi

അവതാരകയെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ നടന്‍ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി 'ചട്ടമ്പി' സിനിമയുടെ പുതിയ പോസ്റ്റര്‍. സെപ്തംബര്‍ 23 ന് റിലീസ് ചെയ്ത ചിത്രത്തില്‍ നായകന്‍ ശ്രീനാഥ് ഭാസിയാണ്. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. റിലീസിന് മുന്‍പു തന്നെ ശ്രീനാഥ് ഭാസി വിവാദത്തിലുള്‍പ്പെട്ടിരുന്നു. അവതാരകയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലാവുകയും ജാമ്യത്തിലറങ്ങുകയുമായിരുന്നു.

ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയില്‍ കോട്ടയം, ഡാ തടിയ, ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവുമായ അഭിലാഷ് എസ്. കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചട്ടമ്പി'. ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്‌സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. 1990കളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരു നാടന്‍ ചട്ടമ്പിയുടെ കഥപറയുന്ന സിനിമയില്‍ ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.അതേ സമയം നിര്‍മാതാക്കളുടെ സംഘടന ഇന്ന് ശ്രീനാഥ് ഭാസിയോട് വിശദീകരണം ചോദിച്ചിരുന്നു. നടനെ താല്‍ക്കാലികമായി വിലക്കാനാണ് സംഘടനയുടെ തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നു നിര്‍മാതാക്കളുടെ സംഘടന പ്രതികരിച്ചു. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെടും.

തെറ്റു സമ്മതിച്ച സ്ഥിതിക്ക് ഒരാളെ നേരെയാക്കാനാണ് ശിക്ഷാനടപടികള്‍ സ്വീകരിക്കേണ്ടത്. ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് മറ്റൊരു നല്ല പ്രവൃത്തി കൂടിയുണ്ടായിട്ടുണ്ട്. എല്ലാ അഭിനേതാക്കളുടെ അറിവിലേക്ക് പറയുകയാണ്. നിര്‍മാതാക്കളുടെ സംഘടനയില്‍ നല്‍കുന്ന കരാറിനേക്കാള്‍ കൂടുതല്‍ പണം വാങ്ങുന്ന പ്രവണത പലരിലുമുണ്ട്. ശ്രീനാഥ് ഭാസിയെക്കുറിച്ച് അത്തരത്തിലുള്ള ഒരു പരാതി ഉണ്ടായിരുന്നു. അധികമായി വാങ്ങിയ ആ പണം തിരിച്ചു നല്‍കാമെന്ന് അദ്ദേഹം വാക്കു നല്‍കുകയും ചെയ്തു. വ്യക്തിപരമായ ചില കാരങ്ങണള്‍ കൊണ്ടാണ് തെറ്റ് പറ്റിയതെന്ന് പറഞ്ഞു. അതില്‍ പലതും ഇവിടെ പറയുന്നില്ല. അതിന്റെ പേരില്‍ ഞങ്ങള്‍ കുറച്ച് കാലം മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. കേസിന്റെ കാര്യങ്ങളില്‍ സംഘടന ഇടപെടില്ല- നിര്‍മാതാവ് രഞ്ജിത്ത് രജപുത്ര പറഞ്ഞു.


Content Highlights: Sreenath Bhasi Verbal abuse controversy, chattambi poster excluded actor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented