ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസ്, സുധി കോപ്പ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പികുന്ന അൽ കറാമ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
പൂർണമായും ദുബായിൽ ചിത്രീകരിക്കുന്ന അൽ കറാമ സംവിധാനം ചെയ്യുന്നത് നവാഗതനായ റെഫി മുഹമ്മദ് ആണ്.
കുമാർ സാനു ആദ്യമായി മലയാള സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഡിസംബർ ആദ്യവാരം ദുബായ്, റാസൽ ഖൈമ, അജ്മാൻ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻറെ ഗാനങ്ങൾ നാസർ മാലിക്കും പശ്ചാത്തല സംഗീതം ജാസ്സി ഗിഫ്റ്റും നിർവ്വഹിക്കുന്നു
വരികൾ എഴുതുന്നത് ബി.കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണുപ്രസാദ് എന്നിവരാണ്. മധു ബാലകൃഷ്ണൻ, ഷാഫി കൊല്ലം എന്നിവരാണ് മറ്റ് ഗായകർ. ഛായഗ്രഹണം രവിചന്ദ്രൻ. എഡിറ്റിംഗ് അയൂബ് ഖാൻ. പ്രൊഡക്ഷൻ കണ്ട്രോളർ ജാവേദ് ചെമ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുകര. അസ്സോ ഡയറ്ക്ടർസ് അബിൻ ജേക്കബ്, രവി വാസുദേവ്, സൗണ്ട് ഡിസൈൻ - രാജേഷ് പി എം, ആർട്ട് -ആഷിക്ക് എസ്. കോസ്റ്റ്യൂം നീതു നിധി. മെയ്ക്ക് അപ്പ്, ലിബിൻ മോഹൻ. സ്റ്റിൽസ് സിബി ചീരൻ.ഡിസൈൻ അനീഷ് സിറോ ക്ലോക്ക്. പി. ആർ ഒ എ എസ് ദിനേശ്.
Content highlights : Sreenath Bhasi Sudhi Koppa Balu Vargheese movie Al Karama