ശ്രീനാഥ് ഭാസിയുടെ 'പടച്ചോനെ ഇങ്ങള് കാത്തോളീ'; ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി


പടച്ചോനെ ഇങ്ങള് കാത്തോളീ സിനിമയുടെ പോസ്റ്റർ


ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്ന ചിത്രത്തിലെ 'എന്ത് പാങ്ങ് എന്ത് പാങ്ങ് ' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ആന്‍ ശീതള്‍, ഗ്രേസ് ആന്റണി എന്നിവരാണ് നായികമാര്‍.

ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ബിജിത്ത് ബാലയാണ്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവന്‍, മൃദുല തുടങ്ങിയവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ
വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്നു.

വിഷ്ണു പ്രസാദ് ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് കിരണ്‍ ദാസാണ്. മേക്കപ്പ് : രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍. സുജിത്ത് മട്ടന്നൂര്‍ : വസ്ത്രാലങ്കാരം, പരസ്യകല : ഷിബിന്‍ സി ബാബു, പിആര്‍ഓ :മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിംഗ്: ഹുവൈസ് (മാക്‌സ്സോ)


Content Highlights: sreenath bhasi , new malayalam movie, song release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented