ശ്രീനാഥ് ഭാസിയെ നായകനായി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചട്ടമ്പി എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഡോൺ പാലത്തറ കഥയും മൂലതിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദർ, മൈഥിലി ബാലചന്ദ്രൻ, ആസിഫ് യോഗി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ് ആണ്. 

ആർട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറിൽ ആസിഫ് യോഗിയാണ്‌ ചിത്രം നിർമിക്കുന്നത്. സിറാജ്, സന്ദീപ്, ഷാനിൽ, ജെസ്ന ഹാഷിം എന്നിവർ സഹ നിർമാതാക്കളാണ്‌. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയിൽ പൂർത്തിയായി.

എഡിറ്റർ- ജോയൽ കവി, മ്യൂസിക്- ശേഖർ മേനോൻ, കോസ്റ്റ്യൂം - മഷർ ഹംസ, ആർട്ട് ഡയറക്ഷൻ- സെബിൻ തോസ്, പി.ആർ.ഓ- ആതിര ദിൽജിത്ത്

content highlights : Sreenath Bhasi new Movie Chattambi First look poster