സ്വപ്നത്തിലെങ്കിലും ഞാൻ മര്യാദയ്ക്കൊന്ന് ജീവിക്കട്ടെ, 'പടച്ചോനെ ഇങ്ങള് കാത്തോളീ' ടീസര്‍


പടച്ചോനെ ഇങ്ങളു കാത്തോളീ | ശ്രീനാഥ് ഭാസി

ശ്രീനാഥ് ഭാസി നായകനായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ'. മലയാള സിനിമയില്‍ ഈയടുത്തായി അധികം കാണാത്ത കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രംകൂടിയാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ' എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പ്രേക്ഷകരും ശ്രീനാഥ് ഭാസി ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന ഏറെ പ്രതീക്ഷകളുള്ള ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

വന്‍ സ്വീകാര്യത നേടി മികച്ച അഭിപ്രായങ്ങളോടെ ട്രെന്‍ഡിങ് ആയി സാമൂഹിക മാധ്യമങ്ങളിലുടനീളം മുന്നേറുകയാണ് ചിത്രത്തിന്റെ ടീസര്‍. ടീസറിലെ 'തന്റെ ജീവിതം എന്തായാലും നശിച്ചു, സ്വപ്‌നത്തിലെങ്കിലും സമാധാനമായി ജീവിക്കട്ടെ' എന്ന ഡയലോഗ് ശ്രീനാഥ് ഭാസിയുടെ ജീവിതത്തില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളെ കോര്‍ത്തിണക്കി സ്റ്റാറ്റസും മറ്റുമായി ട്രെന്‍ഡിങ് ആക്കുകയാണ് ആരാധകര്‍. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജിത്ത് ബാല ആണ്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്റെ ബാനറില്‍ ജോസുകുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 'വെള്ളം', 'അപ്പന്‍' എന്നിവയാണ് ഇവര്‍ നിര്‍മിച്ച മറ്റു രണ്ട് ചിത്രങ്ങള്‍.



പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി.കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. സുജിത്ത് മട്ടന്നൂര്‍ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. എഡിറ്റിങ്-കിരണ്‍ദാസ്, ഛായാഗ്രാഹണം-വിഷ്ണുപ്രസാദ്, മേക്കപ്പ്-രഞ്ജിത്ത് മണലിപറമ്പില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍, പരസ്യകല-ഷിബിന്‍ സി. ബാബു, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, മാര്‍ക്കറ്റിങ്-ഹുവൈസ് (മാക്‌സ്സോ)

Content Highlights: sreenath bhasi movie teaser padachone ingalu katholee going viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented