പാട്ട് പാടി ശ്രീനാഥ് ഭാസി; ഫാറൂഖ് കോളേജിനെ ഇളക്കിമറിച്ച് 'ചട്ടമ്പി' ടീം


ചട്ടമ്പി സിനിമയിലെ താരങ്ങൾ

കോഴിക്കോട് ഫാറൂഖ് കോളേജിനെ ആവേശത്തിലാഴ്ത്തി ചട്ടമ്പി മൂവി ടീം. പാട്ട് പാടിയാണ് ചിത്രത്തിലെ നായകൻ ശ്രീനാഥ് ഭാസി കോളേജിനെ കയ്യിലെടുത്തത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച പ്രമോഷൻ പരിപാടികളുടെ ഭാ​ഗമായാണ് സംഘം കോളേജിലെത്തിയത്. ആർപ്പുവിളിച്ചും കൈയ്യടിച്ചും പാട്ടു പാടിയും വിദ്യാർത്ഥികൾ ചട്ടമ്പി ടീമിനെ സ്വീകരിച്ചു. സംവിധായകൻ അഭിലാഷ് എസ് കുമാർ, നായിക ഗ്രേയ്‌സ് ആന്റണി, സംഗീത സംവിധായകൻ ശേഖർ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ്, കോസ്റ്റ്യും ഡിസൈനർ മഷർ ഹംസ എന്നിവരും ഭാസിക്കൊപ്പം ഉണ്ടായിരുന്നു. ചട്ടമ്പിയിലെ പാട്ടുപാടിയും നൃത്തം വെച്ചും ഭാസിയും സംഘവും കുട്ടികളുടെ ആവേശത്തിൽ പങ്കുചേർന്നു.

ആർട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറിൽ ആസിഫ് യോഗി നിർമ്മിച്ച് അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ട്രെയിലർ പുറത്തു വിട്ടത്.

1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തിൽ ശ്രീനാഥ്‌ ഭാസിയെകൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ്‌ ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവർ അഭിനയിക്കുന്നു. ഡോൺ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിൻ്റെ സിനിമാട്ടോഗ്രാഫർ കൂടിയായ അലക്‌സ് ജോസഫ് ആണ്.

സിറാജ്, സന്ദീപ്, ഷനിൽ, ജെസ്ന ആഷിം എന്നിവർ സഹ നിർമ്മാതാക്കൾ ആയ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സിറാജ് ആണ്. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. ജോയൽ കവിയാണ് എഡിറ്റർ. പ്രൊഡക്ഷൻ കോണ്ട്രോളർ ജിനു, പിആർഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആർ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Content Highlights: Sreenath Bhasi Grace Antony and chattambi movie team at farooq college kozhikkode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented