ആഘോഷ കമ്മറ്റിക്കാരോട്‌, ദയവ് ചെയ്ത് തെറിയെ സാമാന്യവല്‍ക്കരിക്കരുത്- ആര്യന്‍


ശ്രീനാഥ് ഭാസി, ആര്യൻ

മാധ്യമപ്രവര്‍ത്തകയെ തെറിപറയുകയും അപമാനിക്കുകയും ചെയ്തതിന്റെ പേരില്‍ നടന്‍ ശ്രീനാഥ് ഭാസി വിവാദത്തിലായതില്‍ പ്രതികരണവുമായി ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്യന്‍. തെറി പ്രയോഗം ബുദ്ധിമുട്ടിക്കുന്നെങ്കില്‍ ദയവ് ചെയ്ത് അതിനെ സഹിച്ച് നില്‍ക്കരുതെന്നെ ആര്യന്‍ പറയുന്നു. ഒരു എഫ്.എം ആര്‍.ജെയുമായുള്ള അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി വളരെ മോശമായി ഭാഷ പ്രയോഗിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിന് പിന്നാലെ വൈറലായിരുന്നു. സെലിബ്രിറ്റിയുടെ അഭിമുഖം നഷ്ടമായാല്‍ ജോലി പോകും എന്ന നിവര്‍ത്തികേടോ മറ്റോ കൊണ്ടായിരിക്കും അദ്ദേഹത്തെ പ്രതികരിക്കാതെ ഇരുന്നതെന്നും ആര്യന്‍ കുറിച്ചു. ശ്രീനാഥ് ഭാസിയുടെ സ്വാഗ് ആഘോഷിക്കുന്നവര്‍ തെറിയെ സാമാന്യവല്‍ക്കരിക്കരുതെന്നും ആര്യന്‍ കൂട്ടിച്ചേര്‍ത്തു.

ആര്യന്റെ കുറിപ്പ്എന്തിനേയും തെറി കൊണ്ട് നേരിടുന്നവര്‍ ഉണ്ട്. ചില ആളുകളുടെ ഒരു തരം മെക്കാനിസം ആണ് അത്. ഇഷ്ടപ്പെടാത്ത ഒന്ന് പറഞ്ഞാല്‍/ കേട്ടാല്‍ രണ്ടിന് തെറി. ചിലവര്‍ക്ക് സംസാരിക്കുന്ന 5 വരിയില്‍ മിനിമം ഒരെണ്ണം എങ്കിലും തിരുകണം. അത് നല്ലതാണോ ചീത്തയാണോ എന്നതല്ല എന്റെ വിഷയം,
അത് കേള്‍ക്കുന്ന ഒരാള്‍ക്ക് ഈ തെറി പ്രയോഗം ബുദ്ധിമുട്ടിക്കുന്നെങ്കില്‍ ദയവ് ചെയ്ത് അതിനെ സഹിച്ച് നില്‍ക്കരുത്.

ചോദ്യം - ആശയം എന്തും ആയിക്കൊള്ളട്ടെ ഇഷ്ടപ്പെട്ടില്ല എങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് ആര്‍ക്കും സഭ്യമായ ഭാഷയില്‍ പറയാമല്ലോ..
അത് സഭ്യമായി പറയാന്‍ ഉള്ള വിശാലത ഇല്ല എന്നതിനൊപ്പം മുട്ടന്‍ തെറിയും. ഈ ആണിന്റേയും പെണ്ണിന്റേയും ജനനേന്ദ്രിയങ്ങളേ, അടി വസ്ത്രങ്ങളേ എല്ലാം അറപ്പുളവാക്കും രീതിയില്‍ തെറിയാക്കി പറയുമ്പോള്‍ കിട്ടുന്ന ഒരു തരം ടോക്‌സിക്ക് സാറ്റിസ്ഫാക്ഷന്‍..
ഇതെന്ത് ---- ചോദ്യമാടാ എന്ന് ഇന്ന് ഒരു സെലിബ്രിറ്റി ചോദിക്കുമ്പോള്‍ - എനിക്ക് മനസ്സിലാവാത്തത് ഈ ---- എന്താ ശെടാ ഇത്ര മോശം സാധനമാണോ??
നമ്മള്‍ ഓരോരുത്തരും പല അതിന്നാണല്ലോ പുറത്ത് വന്നത്.. (യെസ്, സിസേറിയന്‍ ബേബീസ് എക്ഷപ്ഷന്‍ ആണ്)
പുഞ്ചിരിയോടെ സഹിച്ച് അടുത്ത ചോദ്യം ചോദിച്ച് വീണ്ടും മുട്ടന്‍ തെറികള്‍ നിരനിരയായി കേട്ട ഒരു RJ ഉണ്ടല്ലോ..
പ്രൊഡ്യൂസര്‍ ഒപ്പിച്ച് തന്ന സെലിബ്രിറ്റിയുടെ ഇന്റര്‍വ്വ്യൂ മിസ്സ് ആക്കിയാല്‍ ജോലി പോകും എന്ന നിവര്‍ത്തികേടോ മറ്റോ കൊണ്ടായിരിക്കും ഓനെ അങ്ങനെ ക്ഷമിച്ച് ഇരുത്തിയത്.
ഐ റിയലി ഫെല്‍റ്റ് ബാഡ് ഫോര്‍ ഹിം

പിന്നെ ആള്‍കൂട്ട തെറിവിളി - നായകന്റെ സ്വാഗ് ആഘോഷ കമ്മറ്റിക്കാരോട് ഒരു അപേക്ഷയുണ്ട് ദയവ് ചെയ്ത് തെറി വിളിയേ നോര്‍മ്മലൈസ് ചെയ്യരുത് റൊമാന്റിസൈസ് ചെയ്യരുത് - അതില്‍ ഒരു സ്വാഗ് - സ്‌റ്റൈല്‍ കല്‍പ്പിച്ച് നല്‍കരുത് കാരണം,
വെല്‍ബല്‍ അബ്യൂസ്, ഫിസിക്കല്‍ അബ്യൂസിനേക്കാളും താഴെയല്ല.

Content Highlights: sreenath bhasi controversy, case against actor for abusing a female anchor Interview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented