ശ്രീനാഥ് ഭാസി, ആന്റപ്പൻ വെഡ്സ് ആൻസി ടൈറ്റിൽ ലുക്ക് പോസ്റ്റർ, അർജുൻ അശോകൻ
സുമേഷ് & രമേഷിന് ശേഷം സനൂപ് തൈക്കൂടം ഒരുക്കുന്ന പുതിയ ചിത്രം 'ആന്റപ്പൻ വെഡ്സ് ആൻസി'യുടെ ടൈറ്റിൽ ലുക്ക് പുറത്തിറക്കി. കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിച്ച സുമേഷ് ആൻഡ് രമേശ്.
സനൂപിന്റെ പുതിയ ചിത്രമായ ആന്റപ്പൻ വെഡ്സ് ആൻസിയിലും പ്രധാന വേഷത്തിൽ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
എലമെന്റസ് ഓഫ് സിനിമാ എന്റർടൈൻമെന്റസിന്റെ ബാനറിൽ മലായാളികളുടെ പ്രിയ സംവിധായകർ അജയ് വാസുദേവും, ജി.മാർത്താണ്ഡനും ശ്രീരാജ് എകെഡി-യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജോസഫ് വിജീഷും സംവിധായകൻ സനൂപ് തൈക്കൂടവും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ഉമ്മർ ഖാനും സാജിദ് ബാബുവുമാണ് സഹനിർമ്മാക്കൾ. വാർത്താപ്രചരണം - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: sreenath bhasi, arjun ashokan, antappan weds ancy title look poster out
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..