'മഞ്ഞുമ്മൽ ബോയ്‌സ്' പോസ്റ്റർ | photo: special arrangements
'ജാന്‍- എ-മന്‍' എന്ന സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ദീപക് പറമ്പോല്‍, അഭിരാം രാധാകൃഷണന്‍, അരുണ്‍ കുര്യന്‍, ഖാലിദ് റഹ്മാന്‍, ചന്ദു സലിംകുമാര്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാബുഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷ്വാന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' നിര്‍മ്മിക്കുന്നത്.
ഛായഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്ങ്- വിവേക് ഹര്‍ഷന്‍, സംഗീതം- സുശിന്‍ ശ്യാം, കലാ സംവിധാനം- അജയന്‍ ചാലിശ്ശേരി, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, ചമയം- റോണക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബിനു ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, സ്റ്റീല്‍സ്- രോഹിത് കെ സുരേഷ്, പിആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട് , ടൈറ്റില്‍ ഡിസൈന്‍- സര്‍ക്കാസനം, വി.എഫ്.എക്‌സ്- എഗ് വൈറ്റ് വി.എഫ്.എക്‌സ്, പോസ്റ്റര്‍ ഡിസൈന്‍- നിതിന്‍.
2022ല്‍ പുറത്തിറങ്ങിയ ജാന്‍-എ-മന്‍ ആ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. മഞ്ഞുമ്മല്‍ ബോയിസിന്റെ ചിത്രീകരണം കൊടൈക്കനാലില്‍ ആരംഭിച്ചു.
Content Highlights: sreenath bhasi and soubin in jan e man movie directors next film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..