മൂന്ന് നടിമാരെ പള്‍സര്‍ സുനി മുമ്പ് ആക്രമിച്ചിട്ടുണ്ട്-; ശ്രീലേഖ ഐ.പി.എസിന്റെ വെളിപ്പെടുത്തല്‍


Sreelekha IPS

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് ശ്രീലേഖ ഐ.പി.എസ്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവര്‍ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോള്‍ ഞാന്‍ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന്. കരിയര്‍ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവര്‍ പരാതി നല്‍കാതിരുന്നത്. അവര്‍ പണം നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് ആരെങ്കിലും ക്വാട്ടേഷന്‍ നല്‍കിയതാണെങ്കില്‍ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത രണ്ടാഴ്ചക്കുള്ളില്‍ പള്‍സന്‍ സുനി വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷമാണ് പള്‍സര്‍ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ജയിലില്‍ കിടക്കുമ്പോള്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ നാദിര്‍ഷയെ ഫോണില്‍ വിളിച്ചുവെന്ന് പറയുന്നു. അതിന്റെ പശ്ചാത്തലം ജയില്‍ മേധവായെന്ന നിലയില്‍ ഞാന്‍ അന്വേഷിച്ചു. അത് കഴിഞ്ഞു ഒരു മാധ്യമത്തോട് സഹതടവുകാരന്‍ പറഞ്ഞു. ഫോണ്‍ കോടതിയില്‍ വന്നപ്പോള്‍ കടത്തികൊണ്ടുപോയതാണ്. പൂര്‍ണമായും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ചെരുപ്പില്‍ കടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ അത് സാധിക്കില്ല. പള്‍സര്‍ സുനി മൊബൈലില്‍ സംസാരിക്കുന്ന തരത്തിലുള്ള റിഫ്‌ളക്ഷന്‍ ഫോണില്‍ പതിഞ്ഞത്. പള്‍സര്‍ സുനി വായെടുത്താല്‍ കള്ളമേ പറയൂ. അതുകൊണ്ട് ചോദ്യം ചെയ്താല്‍ ഒന്നും പറയില്ല. വിശദമായി അന്വേഷിച്ചപ്പോള്‍ ഒരു ഫോണ്‍ പോലീസുകാരന്‍ നല്‍കിയതാണെന്ന സൂചന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ചു. അതേക്കുറിച്ച് ഞാന്‍ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതുവരെ അതെക്കുറിച്ച് നടപടിയെടുത്തതായി അറിഞ്ഞില്ല.

ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോണ്‍ കടത്തിയതിനെക്കുറിച്ച് അവര്‍ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകള്‍ ഉണ്ടാക്കുമ്പോള്‍ പോലീസ് അപഹാസ്യരാവുകയല്ലേ- ശ്രീലഖ ഐ.പി.എസ് പറഞ്ഞു.

Content Highlights: sreelekha ips revelation about Dileep Case, Pulsar Suni, actress attack case, YouTube Channel

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented