ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ബാക്കിപത്രമാണിത്- ബാലചന്ദ്രകുമാര്‍


ദിലീപ്, ബാലചന്ദ്രകുമാർ| Photo: Mathrubhumi

ദിലീപിനെ വെള്ളപൂശാനുള്ള ശ്രമമാണ് ശ്രീലേഖ ഐ.പി.എസ് നടത്തുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താല്‍ പോലീസ് ഇതുപോലെ പ്രബലനായ ഒരു വ്യക്തിയെ കേസില്‍ കുടുക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിനെതിരേ തെളിവില്ലെന്നും പോലീസ് കുടുക്കിയതാണെന്നും കെട്ടിച്ചമച്ച തെളിവുകളാണെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം. കേസിലെ പ്രധാന സാക്ഷികളിലൊരാള്‍ ബാലചന്ദ്രകുമാറാണ്. പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍വച്ചു കണ്ടിട്ടുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് സ്വന്തം വീട്ടില്‍വച്ച് കണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

"ദിലീപിന്റെ കേസില്‍ ഇവര്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇവര്‍ പറയുന്നു. അതൊരിക്കലും ദിലീപ് പോലും ആരോപിച്ചിട്ടില്ല. ഈ തിരക്കഥയുടെ ലീഡ് അവര്‍ മറ്റൊരു മാധ്യമത്തില്‍ പറഞ്ഞിരുന്നു. ജയിലിലെ ദിലീപിന്റെ കഷ്ടപ്പാടുകളെക്കുറിച്ചും മറ്റും. അവരുടെ വെളിപ്പെടുത്തല്‍ ഈ കേസിനെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ല.

"ഞാന്‍ പള്‍സര്‍ സുനിയെ കാണുന്നത് മറ്റൊരുസ്ഥലത്ത് വച്ചാണ്. അതിന്റെ രേഖകള്‍ പോലീസിന്റെ പക്കലുണ്ട്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താല്‍ പോലീസ് ഇതുപോലെ പ്രബലനായ ഒരു വ്യക്തിയെ കേസില്‍ കുടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഗൂഢാലോചനയുടെ ബാക്കിപത്രമാണിത്."- ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Content Highlights: Sreelekha IPS, Balachandra Kumar reacts to revelation, actress attack case, pulsar suni

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented