'സബ്‌സ്‌ക്രൈബ് ചെയ്യൂ, ഷെയർ ചെയ്യൂ'; ദിലീപും ശ്രീലേഖയും തമ്മിലുള്ള ചാറ്റ് പുറത്ത്


ശ്രീലേഖ, ദിലീപ്‌

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടൻ ദിലീപും തമ്മിലുള്ള ചാറ്റ് പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതിയല്ലെന്നും പോലീസ് കേസ് കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നത്.

23.05.2021 ദിലീപ്: mam.. gdftn. hope you are fine.. am dilieep..actorcald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കു. it was nice talking to you.

ദിലീപ്: ok... sure mam... samsarikyan pattiyappo enikyum valya santhoshayi mam. god bless

01.07.2021 ശ്രീലേഖ: ഇതെന്റെ youtube ചാനൽ ആണ്. സമയം കിട്ടുമ്പോൾ കണ്ട് നോക്കൂplease share subscribe too. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്; okk Mam

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐ.പി.എസിന്റെ വെളിപ്പെടുത്തൽ. കേസിലെ ഒന്നാംപ്രതി പൾസർ സുനി നേരത്തേയും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് തനിക്ക് സിനിമമേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാർ പൾസർ സുനിയെക്കുറിച്ച് തന്നോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

വിശ്വാസ്യത പിടിച്ചുപറ്റി അടുത്തുകൂടി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ചിത്രീകരിച്ച് ഇയാൾ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അവർ മാത്രമല്ല പലരും അതിന് ഇരയായിട്ടുണ്ട്. ഇത് കേട്ടപ്പോൾ ഞാൻ രൂക്ഷമായി ചോദിച്ചു, എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ല എന്ന്. കരിയർ തകരുമെന്ന ഭയത്തിലും കേസിന് പിറകേ നടക്കാനും മടിയായത് കൊണ്ടാണ് അവർ പരാതി നൽകാതിരുന്നത്. അവർ പണം നൽകി ഒത്തുതീർപ്പാക്കിയെന്നും പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് ആരെങ്കിലും ക്വൊട്ടേഷൻ നൽകിയതാണെങ്കിൽ പൾസർ സുനിയെ അറസ്റ്റ് ചെയ്ത രണ്ടാഴ്ചക്കുള്ളിൽ പൾസൻ സുനി വെളിപ്പെടുത്തുമായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.

മൂന്ന് മാസത്തിന് ശേഷമാണ് പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. ജയിലിൽ കിടക്കുമ്പോൾ പൾസർ സുനിയുടെ സഹതടവുകാരൻ നാദിർഷയെ ഫോണിൽ വിളിച്ചുവെന്ന് പറയുന്നു. അതിന്റെ പശ്ചാത്തലം ജയിൽ മേധവിയെന്ന നിലയിൽ ഞാൻ അന്വേഷിച്ചു. അത് കഴിഞ്ഞു ഒരു മാധ്യമത്തോട് സഹതടവുകാരൻ പറഞ്ഞു. ഫോൺ കോടതിയിൽ വന്നപ്പോൾ കടത്തികൊണ്ടുപോയതാണ്. പൂർണമായും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്. ചെരുപ്പിൽ കടത്തിയെന്നാണ് പറയുന്നത്. എന്നാൽ അത് സാധിക്കില്ല. പൾസർ സുനി മൊബൈലിൽ സംസാരിക്കുന്ന തരത്തിലുള്ള റിഫ്‌ളക്ഷൻ ഫോണിൽ പതിഞ്ഞത്. പൾസർ സുനി വായെടുത്താൽ കള്ളമേ പറയൂ. അതുകൊണ്ട് ചോദ്യം ചെയ്താൽ ഒന്നും പറയില്ല. വിശദമായി അന്വേഷിച്ചപ്പോൾ ഒരു ഫോൺ പോലീസുകാരൻ നൽകിയതാണെന്ന സൂചന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ചു. അതേക്കുറിച്ച് ഞാൻ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകി. ഇതുവരെ അതെക്കുറിച്ച് നടപടിയെടുത്തതായി അറിഞ്ഞില്ല.

ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് മാധ്യമങ്ങളുടെ സമ്മർദ്ദമുണ്ടായിരുന്നു. അതുകൊണ്ടായിരിക്കണം ദിലീപിനെ പ്രതിയാക്കിയത്. ഫോൺ കടത്തിയതിനെക്കുറിച്ച് അവർ അന്വേഷിച്ചില്ല, ദിലീപിനെഴുതിയ കത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയില്ല. ആകെയുള്ള തെളിവ് എന്ന് പറഞ്ഞത് പൾസർ സുനിയും ദിലീപും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ ആണ്. അത് ഫോട്ടോഷോപ്പ് ചെയ്തതാണ്. ദിലീപിനെതിരേ വ്യാജമായ തെളിവുകൾ ഉണ്ടാക്കുമ്പോൾ പോലീസ് അപഹാസ്യരാവുകയല്ലേ- ശ്രീലഖ ഐ.പി.എസ് പറഞ്ഞു.

Content Highlights: Sreelekha IPS, Dileep, WhatsApp chat leaked. YouTube channel. controversy actress attack case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented