സംസ്ഥാന ആക്റ്റ് പുരസ്‌കാരം ശ്രീലത നമ്പൂതിരിക്ക് 


ശ്രീലത നമ്പൂതിരി

കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂര്‍ നാടക-സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കി വരുന്ന സംസ്ഥാന ആക്റ്റ് പുരസ്‌കാരത്തിന് പ്രശസ്ത നടിയും സംഗീതജ്ഞയുമായ ശ്രീലത നമ്പൂതിരി അര്‍ഹയായി. 15000 രൂപയും ഫലകവുമാണ് പുരസ്‌കാരം. ജനാര്‍ദ്ദനന്‍ പേരാമ്പ്ര, എസ്. ത്യാഗരാജന്‍, സരസ്വതി നമ്പൂതിരി, ഡോ.എം.എന്‍. അബ്ദുറഹിമാന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ഗായികയായി കെ.പി.എ.സി.യില്‍ എത്തിയ ശ്രീലത പിന്നീട് കെ.പി.എ.സി നാടകങ്ങളില്‍ അഭിനയിക്കുകയും ഇന്ത്യയിലുടനീളം നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
1967 ല്‍ മലയാള സിനിമാരംഗത്ത് കടന്നുവന്ന ശ്രീലത 200ല്‍പരം സിനിമകളില്‍അഭിനയിച്ചു. അടൂര്‍ ഭാസി ശ്രീലത ഹാസ്യജോഡികള്‍ ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.



1979ല്‍ നടനും ആയുര്‍വേദ ഡോക്ടറുമായ കാലടി പരമേശ്വരന്‍ നമ്പൂതിരിയെ വിവാഹം കഴിച്ച ശേഷം താല്‍ക്കാലികമായി അഭിനയത്തില്‍ നിന്ന് വിട്ടുനിന്നു. ഭര്‍ത്താവിന്റെ മരണശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ശ്രീലത നമ്പൂതിരി സിനിമയിലും സീരിയലുകളിലും സജീവസാന്നിദ്ധ്യമായി നിലകൊള്ളുന്നതിനൊപ്പം സംഗീതകച്ചേരികളും അവതരിപ്പിക്കുന്നു. നവംബര്‍ 12 - ന് വൈകീട്ട് ആറരയ്ക്ക് തിരൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന അഖില കേരള ആക്റ്റ് നാടകമേളയില്‍ വെച്ച് മന്ത്രി വി.അബ്ദുറഹിമാന്‍ അവാര്‍ഡ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ എസ്. ത്യാഗരാജന്‍, ടി.ശശിധരന്‍ , കരീം മേച്ചേരി, എം.കെ. അനില്‍കുമാര്‍, അഡ്വ. എം. വിക്രം കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Content Highlights: sreelatha nampoothiri, award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented