ന്തരിച്ച കവിയും ​ഗാനരചയിതാവുമായ എസ്. രമേശൻ നായരെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. താനും രമേശൻ നായരും തമ്മിൽ രണ്ട് കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല, രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നുവെന്ന് ശ്രീകുമാരൻ തമ്പി കുറിക്കുന്നു.

ശ്രീകുമാരൻ തമ്പി പങ്കുവച്ച കുറിപ്പ്

എന്നേക്കാൾ വലിയ കവി. ഞാനും രമേശനും തമ്മിലുള്ള ബന്ധം രണ്ടു കവികൾ തമ്മിലുള്ള ബന്ധമായിരുന്നില്ല ;രണ്ടു സഹോദരന്മാർ തമ്മിലുള്ള ബന്ധമായിരുന്നു. .ഫോണിൽ വിളിക്കുമ്പോൾ ഹാലോ എന്നല്ല "ചേട്ടാ." എന്ന വിളിയാണ് ആദ്യം കേൾക്കുക.

മലയാളകവിതയുടെ പാരമ്പര്യശക്തിയിലും സൗന്ദര്യത്തിലും ഊന്നി നിന്നുകൊണ്ട് പൂർവ്വസൂരികളെപ്പോലും പിന്നിലാക്കുന്ന ശൈലിയിൽ ഉദാത്ത കവിതകൾ രചിച്ച കവിയാണ് എസ്.രമേശൻ നായർ. "എന്നേക്കാൾ വലിയ കവിയാണ് നീ " എന്ന് ഞാൻ രമേശനോട് പറയുമായിരുന്നു. അനവധി വേദികളിൽ വെച്ച് ഞാൻ അത്‌പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

രമേശന്റെ സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ സൗന്ദര്യമാർന്നവയാണ്. അരനൂറ്റാണ്ടുകാലം നീണ്ടു നിന്ന അനസൂയവിശുദ്ധമായ ഒരു ബന്ധത്തിനാണ് ഈ മരണം തിരശ്ശീലയിട്ടത്. എങ്ങനെ ഞാൻ മറക്കും ആ ആലിംഗനത്തിലെ സ്നേഹോർജ്ജം.?

content highlights : Sreekumaran Thampi remembering S Rameshan nair