ട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച വി.കെ പ്രശാന്തിനെ അഭിനന്ദിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണെന്നും ജനനേതാവായല്ല, ജനസേവകനായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

''വി. കെ. പ്രശാന്തിന്റെ വിജയം ഒരു ചൂണ്ടുപലകയാണ്. ജനനേതാവായല്ല, ജനസേവകനായാണ് ആ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിക്കുന്നത് . തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവരം ഫോണിലൂടെ എന്നെ അറിയിച്ചപ്പോള്‍ 'തീര്‍ച്ചയായും പ്രശാന്ത് ജയിക്കും' എന്നു ഞാന്‍ പറഞ്ഞു. പ്രശാന്ത് ഒരു മാതൃകയാണ്...''

മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രതിച്ഛായയും പ്രളയകാലത്ത് സഹായങ്ങള്‍ ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങിയതും യുവജനങ്ങള്‍ക്കിടയില്‍ ഉള്ള സ്വീകാര്യതയും കണക്കുകൂട്ടിയാണ് ജാതിസമവാക്യങ്ങള്‍ മാറ്റിവച്ച് പ്രശാന്ത് വിജയം നേടിയത്. 

Content Highlights:Sreekumaran Thampi congratulates VK Prasanth on election victory, by election result in kerala 2019