ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന കേസിലെ പ്രതികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ പൊലീസിനെ അഭിനന്ദിച്ച് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ഇന്നത്തെ കാലത്തെ ഉചിതമായ ശിക്ഷവിധിയാണെന്നും മനഃപൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം ഉചിതമായെന്നും  അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ് വായിക്കാം

ഹൈദരാബാദില്‍ യുവ ലേഡീ ഡോക്ടറെ ബലാത്സംഗം ചെയ്തതിനു വേഷം ആ ശരീരം അഗ്‌നിക്കിരയാക്കിയ നരാധമന്മാരെ വെടി വച്ചു കൊന്ന പോലീസ് സംഘത്തെ അഭിനന്ദിക്കുന്നു. 

മനഃപൂര്‍വം ചെയ്തതാണെങ്കിലും അല്ലെങ്കിലും സംഭവം തികച്ചും ഉചിതമായി. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കൂടിവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഏറ്റവും ഉചിതമായ ശിക്ഷാവിധി ... ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും നേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയകേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ല.

Content Highlights: Sreekumaran Thampi congratulates Hyderabad police encounter, Lady doctor rape murder