ശ്രീകുമാരൻ തമ്പി, ജോൺ പോൾ | ഫോട്ടോ: മാതൃഭൂമി
സുഹൃത്തുക്കളായിരുന്നു ജോൺപോളിന്റെ ധനമെന്നും അടുത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്നും ശ്രീകുമാരൻ തമ്പി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്നേഹബന്ധങ്ങൾക്ക് വിലയ വിലകൊടുത്തിരുന്നയാളാണ് ജോൺപോൾ. അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന ശാരീരിക യാതനകൾ വളരെ വലുതായിരുന്നു. അതിൽ നിന്നും ജോൺ പോളിന് മോചനം കിട്ടിയല്ലോ എന്ന സമാധാനവുമുണ്ട്.
"മലയാളം കണ്ട ഏറ്റവും വലിയ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു ജോൺ പോൾ. അദ്ദേഹത്തിന് സ്വന്തമായി ഒരു ശൈലിയുണ്ടായിരുന്നു. മോശമായ സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടില്ല. ജോൺ പോൾ തിരക്കഥയെഴുതുന്ന സിനിമകൾക്ക് നിശ്ചിത നിലവാരം ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് അറിയാമായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടുന്ന കാലത്തുപോലും ജോൺ പോൾ പരിശ്രമശാലിയായിരുന്നു എന്നുള്ളത് മറ്റുള്ളവർ കണ്ടുപഠിക്കേണ്ട കാര്യമാണ്."
തിരക്കഥാകൃത്ത് മാത്രമല്ല ജോൺ പോൾ. കേരളത്തിലെ ഏറ്റവും വലിയ പ്രഭാഷകരിലൊരാൾ കൂടിയായിരുന്നു അദ്ദേഹം. ഏത് വിഷയത്തേക്കുറിച്ചും ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്ന അധികമാളുകളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം നോവലുകളെഴുതിയിരുന്നെങ്കിൽ വലിയ നോവലിസ്റ്റ് ആയേനെ. അദ്ദേഹം ഒരു ജീനിയസ് ആയിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
Content Highlights: john paul passed away, sreekumaran thampi, script writer john paul
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..