ശ്രീകുമാരൻ തമ്പി, കാഞ്ചന, മൊയ്തീൻ
രാഷ്ട്രീയപ്രവര്‍ത്തകനും നാടകകലാകാരനും ചലച്ചിത്ര നിര്‍മാതാവുമായ ബി.പി മൊയ്തീന്റെ ഓര്‍മകളില്‍ ശ്രീകുമാരന്‍ തമ്പി. ബി.പി മൊയ്തീന് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. കാഞ്ചനയുമായുള്ള പ്രണയത്തെക്കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി വെളിപ്പെടുത്തുന്നു.
ബി.പി മൊയ്തീന് എന്റെ സുഹൃത്തായിരുന്നുവെന്ന് പറഞ്ഞാല്‍ പലര്‍ക്കും അത്ഭുതമാണ്. എന്റെ ഒരു കൂട്ടുകാരിക്ക് ബി.പി മൊയ്തീന്റെ അച്ഛന് സ്വന്തമായ മുക്കം ഹൈസ്കൂളില്‍ ജോലി കിട്ടി. ആ സ്നേഹിതയിലൂടെയാണ് മൊയ്തീനെക്കുറിച്ച് ഞാന്‍ അറിഞ്ഞത്.
ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം എങ്ങനെയോ അകന്നുപോയ സമയത്തായിരുന്നു മൊയ്തീന്റെ മരണം. അതില്‍ ഞാനും കുറ്റവാളിയാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ മൊയ്തീനോട് പലപ്പോഴും ചോദിച്ചിട്ടുണ്ട്, നീയൊരു പുരുഷനല്ലേ, നിനക്ക് അവളെയും കൊണ്ടുപോയി എവിടെയെങ്കിലും ജീവിച്ചു കൂടെ. പക്ഷേ മൊയ്തീന് ഒളിച്ചോടാന്‍ തയ്യാറായിരുന്നില്ല, എന്നാല്‍ മൊയ്തീന്റെ മറുപടി ഇങ്ങനെയായിരുന്നു. രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നടത്തിയാല്‍ മാത്രമേ ഒരുമിച്ച് ജീവിക്കൂ എന്നാണ് മൊയ്തീന് പറഞ്ഞത്.
എം.എന്‍ കാരശേരിയുടെ രചനയില്‍ ബേബി സംവിധാനം ചെയ്ത 'നിഴലേ നീ സാക്ഷി' എന്ന ചിത്രം നിര്‍മിച്ച് മൊയ്തീന് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. നര്‍ത്തകിയായിരുന്ന ശാന്തിയായിരുന്നു ആ സിനിമയിലെ നായിക. ഈ ചിത്രത്തിലെ നായിക ശാന്തിയാണ് പിന്നീട് സീമയായി അറിയപ്പെട്ടത്. എന്നാല്‍ ആ സിനിമ പ്രതിസന്ധികളില്‍ നിന്നുപോയി അതെക്കുറിച്ചും ശ്രീകുമാരന്‍ തമ്പി പറയുന്നു.
ഐ.വി ശശിയുടെ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സീമ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചതെന്ന് പലര്‍ക്കും തെറ്റിധാരണയുണ്ട്. സീമയെ കണ്ടെത്തിയതും സീമ എന്ന് പേര് നല്കിയതും മൊയ്തീനാണ്. ബി.പി മൊയ്തീനും രണ്ടും സുഹൃത്തുക്കളും ചേര്‍ന്ന് സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്ത് മൊയ്തീന് എന്നെ കാണാന്‍ വരികയും ഞാനൊരു സിനിമ എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..