വിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ നടത്തിയ വ്യക്തി ഒടുവില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ശ്രീകുമാരന്‍ തമ്പി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവയ്ച്ചത്.

ശബരിമല വിവാദവുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ഒരു വ്യക്തി ഉപയോഗിച്ചത്. തന്നെ ഹിന്ദു വിരോധിയായും അയ്യപ്പന്‍ വിരോധിയായും ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ശ്രീകുമാരന്‍ തമ്പി രംഗത്ത് വന്നിരുന്നു. തനിക്കെതിരേ കുപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം താക്കീത് ചെയ്തിരുന്നു. 

കൃഷ്ണ മുരളി എന്ന വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പിക്കെതിരേ രംഗത്ത് വന്നത്. അയാളുടെ സുഹൃത്തായ മറ്റൊരാള്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അനേകം ഗ്രൂപ്പുകളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത് കൊണ്ടാണ് താന്‍ ഇപ്പോള്‍ ഒരു കുറിപ്പ് എഴുതുന്നതെന്ന് ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.


എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ഇട്ടുകൊണ്ടിരിക്കുന്നു; ഇവരെ ശ്രദ്ധിക്കുക

 

sreekumaran

Content Highlights: sreekumar thampi defamation post apology sabarimala controversy harthal