തൃശ്ശൂര്‍: മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ വിളിച്ചുവരുത്താന്‍ നോട്ടീസയക്കും.

തിങ്കളാഴ്ച നോട്ടീസ് നല്‍കാന്‍ പോലീസ് തീരുമാനിച്ചിരുന്നെങ്കിലും തൃശ്ശൂര്‍ ഡി.സി.ആര്‍.ബി. അംഗം മരിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ചൊവ്വാഴ്ച നോട്ടീസയക്കും.

ഞായറാഴ്ച മഞ്ജുവിന്റെ മൊഴിയെടുത്ത അന്വേഷണസംഘം തിങ്കളാഴ്ച പരാതി, മൊഴി, കൈമാറിയ തെളിവുകള്‍ എന്നിവ വിലയിരുത്തി.

രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക യോഗം ചേര്‍ന്നു. ഗുരുതര ആരോപണങ്ങളാണ് മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരേ ഉന്നയിച്ചിരിക്കുന്നത്.

ഭീഷണിപ്പെടുത്തുന്നതടക്ക വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.

Content Highlights: Sreekumar Menon Manju Warrier Malayalam Movie Odiyan