ശ്രീഹരി രാജേഷ്
പതിനഞ്ചുവയസ്സുകാരനായ ശ്രീഹരി രാജേഷ് നിര്‍മ്മിച്ച സ്ഥായി ജൂണ്‍ 4ന് ലൈംലൈറ്റ് ഓ.ടി. ടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുന്നു. കേരളത്തില്‍ ഉള്ള ജാതി വിവേചനങ്ങള്‍ പ്രമേയമാക്കി ചിത്രീകരിച്ച ഫീച്ചര്‍ സിനിമയാണ് സ്ഥായി. 46-മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കടന്നു പോകുന്നത് അക്ഷയ് എന്ന ഒരു 23-വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ്. ശ്രീഹരി രാജേഷ് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.
2019ല്‍ പുക-ദി കില്ലിംഗ് സ്മോക്ക് എന്ന കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഹ്രസ്വചിത്രം നിര്‍മ്മിച്ചാണ് ശ്രീഹരി രാജേഷ് ശ്രദ്ധ നേടിയത്. അതിന് ശേഷവും സാമൂഹിക പ്രശ്നങ്ങള്‍ പറയുന്ന പല ഷോര്‍ട് ഫിലിമുകളും ഡോക്യുമെന്ററികളും ശ്രീഹരി ചെയ്തിട്ടുണ്ട്. 2020ല്‍ ആണ് സ്ഥായിയുടെ ചിത്രീകരണം ആരംഭിച്ചത്. ശ്രീഹരിയുടെ കയ്യിലുള്ള ഡിഎസ്എല്‍ആര്‍ ക്യാമറ ഉപയോഗിച്ച് തന്നെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ 'ഞാന്‍ ഏകനായ് ' എന്ന ഗാനം എഴുതി സംവിധാനം ചെയ്തതും ശ്രീഹരി തന്നെ. ശ്രീഹരിയുടെ സഹപാഠിയായ കെവിന് ഡാനിയല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകണം നടന്നത് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ്. ജാതി വിവേചനം കൂടാതെ പണം, നിറം എന്നിവ കൊണ്ടുള്ള വിവേചനവും സിനിമയില്‍ കാണിക്കുന്നു.
എരൂര്‍ ഭവന്‍സ് വിദ്യ മന്ദിറിലെ വിദ്യാര്‍ഥിയാണ് ശ്രീഹരി.
Content Highlights: Sreehari Rajesh fifteen year old director's movie Sthaayi to release in lime light OTT Paltform
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..