ഒരിക്കൽ കേട്ടാൽ ഹൃദയത്തിൽ ചേക്കേറുന്ന ഗാനങ്ങളുമായി ശ്രീഹള്ളി പ്രേക്ഷകരിലേക്കെത്തുന്നു. അപ്പാ ക്രിയേഷൻസിന്റെ ബാനറിൽ രാധാകൃഷ്ണൻ തെച്ചിയാടും ആർ.ടി.എസ്. സൗണ്ട് ഫാക്ടറിയും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സച്ചിൻരാജാണ്. സുഹൃദ്ബന്ധങ്ങളും പ്രണയവും അച്ഛൻ മകൻ ബന്ധവുമാണ് ചിത്രത്തിന്റെ പ്രമേയം. തികച്ചും ഗ്രാമീണപശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

രാജേഷ്ബാബു-ഷിംജിത്ത്‌ ശിവൻ കൂട്ടുകെട്ടാണ് ഗാനങ്ങൾ ഒരുക്കിയത്. സുധി, നിഷാന്ത് കൊടമന, ബീബ കെ. നാഥ് എന്നിവരാണ് ഗാനരചന നിർവഹിച്ചത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഡോ.കെ.ജെ.യേശുദാസ്, കെ.എസ്. ചിത്ര, എം.ജി.ശ്രീകുമാര്‍, ബിജു നാരായണന്‍, കാര്‍ത്തിക്, സുനില്‍കുമാര്‍ പി.കെ., ശ്രീകാന്ത് കൃഷ്ണ, സിന്ധുപ്രേംകുമാര്‍, ശ്രേയ ജയ്ദീപ് എന്നിവരാണ്. 

ഉണ്ണിലാലുവാണ് നായകൻ. രാജീവ് രാജൻ, സന്തോഷ് കീഴാറ്റൂർ, വിനോദ് കോഴിക്കോട്, ജയരാജ്, സഫ്വാൻ, സുരേഷ്ബാബു, ബിച്ചാൽമുഹമ്മദ്, അജയ്, ഗ്രീഷ്മഭാനുപ്രകാശ്, ആതിര, മാസ്റ്റർ നവനീത്കൃഷ്ണൻ തുടങ്ങിയവരോടൊപ്പം ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു. സച്ചിൻരാജിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയത് രൂപേഷ്‌കല്ലിങ്ങലാണ്. ക്യാമറ: മിഥുൻകൃഷ്ണ, കലാസംവിധാനം: റീജോശങ്കർ, സൗണ്ട്ഡിസൈൻ: ഹരിരാഗ് എം.വാര്യർ.