താരപുത്രിയാണ്. നാളത്തെ താരറാണിയാവേണ്ടവളാണ്. പറഞ്ഞിട്ടെന്തു കാര്യം. അമ്മയ്ക്ക് മകള്‍ എന്നും മകള്‍ തന്നെ. പിടിക്കാത്തത് എന്തെങ്കിലും കണ്ടാല്‍ നേരവും കാലവും പത്രാസുമൊന്നും നോക്കില്ല. കണക്കിന് തന്നെ പറയും.

ഇങ്ങനെയൊരു സീനിനാണ് കഴിഞ്ഞ ദിവസം ലാക്മെ ഫാഷന്‍ വീക്ക് സാക്ഷ്യം വഹിച്ചത്. അമ്മ പഴയകാല താരറാണി ശ്രീദേവിയും മകള്‍ അമ്മയുടെ പാതയില്‍ ബോളിവുഡ് വാഴാന്‍ ഒരുങ്ങും ജാന്‍വിയും. കരീനയും കരിഷ്മയും കങ്കണയുമെല്ലാം റാമ്പില്‍ തിളങ്ങിയ പരിപാടിയില്‍ കൈയടി നേടിയത് റാമ്പില്‍ കയറാത്ത ശ്രീദേവിയും ജാന്‍വിയും തന്നെ.

ഫാഷന്‍ വീക്കില്‍ അനാമിക ഖന്ന രൂപകൽപന ചെയ്ത വേഷത്തിൽ അതീവ സുന്ദരികളായാണ് ശ്രീദേവിയും മകളും എത്തിയത്. സ്വാഭാവികമായും ക്യാമറക്കണ്ണുകളത്രയും അമ്മയെയും മകളെയും വളയുകയും ചെയ്തു. ഇരുവരും ഒരുമിച്ച് നിറഞ്ഞ മനസ്സോടെ തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുകയും ചെയ്തു. 

എന്നാല്‍ ഇപ്പോൾ ഈ പരിപാടി ചർച്ചയിൽ നിറയുന്നത്. ഒരു ഫോട്ടോഗ്രാഫർ ഒപ്പിയ ഒരു അപൂർവ നിമിഷത്തിന്റെ പേരിലാണ്. മകൾ ജാൻവിയെ അമ്മ ശ്രീദേവി ശാസിക്കുന്നതിന്റെ ദൃശ്യം വൻ പ്രചാരമാണ് നേടുന്നത്. 

ഫോട്ടോഗ്രാഫര്‍മാരിലൊരാള്‍ ജാന്‍വിയോട് ഒറ്റയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള ജാന്‍വി അമ്മയോട് അനുവാദം ചോദിച്ചു. എന്നാല്‍ ശ്രീദേവി സമ്മതിച്ചില്ല. വേണ്ടെന്നു  പറഞ്ഞാൽ വേണ്ട എന്ന മട്ടിലായിരുന്നു ശ്രീദേവിയുടെ ശാസന നിറഞ്ഞ മറുപടി. നിരാശയിലായ ജാന്‍വി ഫോട്ടോഗ്രാഫര്‍മാരോട് കൈ കൂപ്പി ക്ഷമാപണം നടത്തുകയും യാത്ര ചോദിക്കുകയും ചെയ്താണ് അമ്മയ്ക്കൊപ്പം മടങ്ങിയത്. മക്കളെ ബോളിവുഡ് പോലുള്ള ഒരു ലോകത്ത് ലോഞ്ച് ചെയ്യുക എന്നത് എത്രമാത്രം അസൂത്രണം വേണ്ട കാര്യമാണെന്ന് മറ്റാരേക്കാളും നന്നായി ശ്രീദേവിക്ക് അറിയാം.

കഴിഞ്ഞ തവണ ഇളയ മകൾ ഖുഷിക്കൊപ്പമായിരുന്നു ശ്രീദേവി വന്നത്.

Content Highlights: Sreedevi gets angry at daughter jhanvi kapoor kapoor for pausing photo Lakme fashion week