ശ്രദ്ധ കപൂര്‍ മുഖ്യവേഷത്തിലെത്തുന്ന 'ഹസീന' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. ദ ക്വീന്‍ ഓഫ് മുംബൈ എന്ന തലവാചകത്തോടെയാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. 

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പര്‍ക്കറായാണ് ശ്രദ്ധ വേഷമിടുന്നത്. ചിത്രത്തില്‍ ദാവൂദായി വേഷമിടുന്നത് ശ്രദ്ധയുടെ സഹോദരന്‍ കൂടിയായ സിദ്ധാര്‍ഥ് കപൂറാണ്. ഹസീനയുടെ 17 മുതല്‍  40 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്.

അപൂര്‍വാ ലാഖിയയാണ് 'ഹസീന' സംവിധാനം ചെയ്യുന്നത്. സ്വിസ് എന്റടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നാഹിദ് ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ജൂലൈ 14 ന് 'ഹസീന' തിയേറ്ററുകളിലെത്തും.