-
കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പ്രശംസിച്ച് തമിഴിലെ പ്രശസ്ത നിർമാതാവ് എസ്.ആർ പ്രഭു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊറോണ മോചിതരാകുന്ന ആൾക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നാമതാണ് കേരളം. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്. ആർ പ്രഭുവിന്റെ ട്വീറ്റ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായും ലോകത്തിലെ മറ്റു രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കൊറോണ മോചിതരുടെ നിരക്കിൽ ഒന്നാമതാണ് കേരളം. കേരളത്തെ ആദരിക്കുക, മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കുകയും വേണം- എസ്.ആർ പ്രഭു കുറിച്ചു.
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 414 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 മരണം റിപ്പോർട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 12,380 ആയി വർധിച്ചു.
10,477 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 1,489 പേർ പൂർണമായും രോഗമുക്തരായി. കൊവിഡ് കൂടുതൽ നാശംവിതച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 2,916 ആയി. 187 പേർ മരിച്ചു. ഡൽഹിയിൽ മരണം 32 ആയി. രോഗബാധിതർ 1500 കടന്നു. തമിഴ്നാട്ടിൽ 1242 പേർക്കും രാജസ്ഥാനിൽ 1076 പേർക്കും വൈറസ് സ്ഥിരീകരിച്ചു.
മധ്യപ്രദേശിൽ മരണം 53 ആയി ഉയർന്നു. രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്നു. ഗുജറാത്തിലും ഉത്തർപ്രദേശിലും രോഗികൾ 700 കടന്നു. തെലങ്കാനയിൽ 650 പേർക്കും ആന്ധ്രാപ്രദേശിൽ 525 പേർക്കും വൈറസ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ പത്താം സ്ഥാനത്തുള്ള കേരളത്തിൽ 387 രോഗികളാണുള്ളത്. രണ്ട് പേർ ഇതുവരെ മരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..