നിഖില്‍ സിദ്ധാര്‍ത്ഥയുടെ പാന്‍ ഇന്ത്യന്‍ ചിത്രം സ്‌പൈ


സ്‌പൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ചരണ്‍ തേജ് ഉപ്പളപതി സിഇഒ ആയ എഡ് എന്‍ട്രൈന്‍മെന്റിന്റെ ബാനറില്‍ കെ രാജ ശേഖര്‍ റെഡ്ഡി നിര്‍മ്മിച്ച് ഗൂഡചാരി, എവരു, എച്ച്‌ഐടി ഫെയിം എഡിറ്റര്‍ ഗാരി ബിഎച്ച് സംവിധാനം ചെയ്യുന്ന യുവ നായകന്‍ നിഖില്‍ സിദ്ധാര്‍ത്ഥയുടെ പത്തൊമ്പതാമത്തെ ചിത്രമാണ് സ്‌പൈ.

തികച്ചും വ്യത്യസ്തമായ അവതാരത്തിലും കഥാപാത്രത്തിലും പ്രത്യക്ഷപ്പെടുന്ന നിഖിലിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.
തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ 2022 ദസറയ്ക്ക് ലോകമെമ്പാടും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാവ് കെ രാജ ശേഖര്‍ റെഡ്ഡിയുടെതാണ് കഥ.എഡിറ്റര്‍-ഗാരി ബിഎച്ച്.

ഒരു കംപ്ലീറ്റ് ആക്ഷന്‍-പാക്ക്ഡ് സ്‌പൈ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തില്‍ നിഖിലിന്റെ നായികയായി ഐശ്വര്യ മേനോന്‍ പ്രത്യക്ഷപ്പെടുന്നു.
ഹോളിവുഡിലെ ജൂലിയന്‍ അമരു എസ്ട്രാഡയാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ശീചരണ്‍ പകല ചിത്രത്തിന് വേണ്ടി ശബ്ദട്രാക്ക് ഒരുക്കുന്നു. അര്‍ജുന്‍ സൂരിസെറ്റി കലാവിഭാഗം കൈകാര്യം ചെയ്യുന്നു, രവി ആന്റണി പ്രൊഡക്ഷന്‍ ഡിസൈനര്‍ ആണ്.

നിഖില്‍ സിദ്ധാര്‍ത്ഥ, ഐശ്വര്യ മേനോന്‍ എന്നിവരെ കൂടാതെ അഭിനവ് ഗോമതം, സന്യ താക്കൂര്‍, ജിഷു സെന്‍ഗുപ്ത, നിതിന്‍ മേത്ത, രവി വര്‍മ്മ തുടങ്ങിവരും അഭിനയിക്കുന്നു. പിആര്‍ഒ-എ.എസ് ദിനേശ്, ശബരി.

Content Highlights: Spy Telugu Movie, First look poster, Nikhil Sidhartha ,Garry BH


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented