'സ്പൈ' ഫസ്റ്റ് ലുക്ക്
തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർത്ഥയെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ ഗാരി ബി.എച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'സ്പൈ'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഇഡി എൻർടെയിൻമെന്റിന്റെ ബാനറിൽ കെ രാജ ശേഖർ റെഡ്ഡി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
നിഖിൽ ഒരു രഹസ്യാന്വേഷകൻ ആയിട്ടാണ് വേഷമിടുന്നത്. വളരെ കൗതുകകരമായ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റിൽ രൂപകൽപ്പനയുടെ ചെയ്തിരിക്കുന്നത്. തോക്കുകൾ, ബുള്ളറ്റുകൾ, സ്‌നിപ്പർ ഗൺ സ്കോപ്പ് എന്നിവ ടൈറ്റിലിൽ കാണാം. കറുത്ത ടീ-ഷർട്ടും ജാക്കറ്റും കാർഗോ പാന്റും ക്ലാസിക് ഏവിയേറ്റേഴ്‌സും ധരിച്ച നിഖിൽ കയ്യിൽ ഒരു ഷോട്ട്‌ഗണുമായി സ്റ്റൈലിഷ് ലുക്കിൽ ആണുള്ളത്..
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ഒരു വലിയ ആക്ഷൻ എന്റർടെയ്‌നർ കൂടിയാണ്. ഗാരി ബിഎച്ച് തന്നെയാണ് എഡിറ്റിങ്. നിർമാതാവ് കെ രാജ ശേഖർ റെഡ്ഡിയുടേത് തന്നെയാണ് കഥ
കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരുന്ന ആര്യൻ രാജേഷും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നണ്ട്. ഐശ്വര്യ മേനോനാണ് നായിക. സന്യ താക്കൂർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകൻ കെയ്‌കോ നകഹാരയും ഹോളിവുഡ് ഡിഒപി ജൂലിയൻ അമരു എസ്ട്രാഡയുമാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ലീ വിറ്റേക്കറും റോബർട്ട് ലീനനുമാണ് സംഘട്ടനസംവിധാനം. പിആർഓ- എ എസ് ദിനേശ് & ശബരി
Content Highlights: Spy, Nikhil Sidhartha, Gary BH Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..