ടോം ഹോളണ്ടിന്റെ 'സ്‌പൈഡര്‍മാന്‍-ഫാര്‍ ഫ്രം ഹോം' പ്രഖ്യാപിച്ചതിനെക്കാള്‍ ഒരു ദിവസംമുമ്പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും. സ്‌പൈഡര്‍മാന്‍ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമാണിത്.

ജൂലായ് അഞ്ചിന് ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ ജൂലായ് നാലിനു തന്നെ പ്രദര്‍ശനം തുടങ്ങുമെന്നും ഇന്ത്യയിലെ ആരാധകര്‍ക്ക് നന്ദിയറിയിക്കുന്നതായും സോണി പിക്‌ച്ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റ് ഇന്ത്യ ചൊവ്വാഴ്ച അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

2016-ലെ 'ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍' എന്ന സിനിമയിലൂടെ സ്‌പൈഡര്‍മാന്‍ വേഷത്തിലെത്തിയ ഹോളണ്ടിന്റെ രണ്ടാമത്തെ സോളോ മൂവിയാണിത്. സ്‌പൈഡര്‍-മാന്‍: ഹോംകമിങ്' ആണ് ആദ്യത്തേത്. ഇന്ത്യന്‍ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സൂപ്പര്‍ഹീറോയാണ് സ്‌പൈഡര്‍മാനെന്ന് സോണി പിക്‌ച്ചേഴ്‌സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്‌നാനി പറഞ്ഞു. ജൂണ്‍ 30-ന് ബുക്കിങ് തുടങ്ങും.

Content Highlights: spider man far from home release in india, tom holland movie, Hollywood