ന്റെ പിതാവിന് കോവിഡ് നെഗറ്റീവായെന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തി എസ് പി ബി ചരൺ. എസ് പി ബിയുടെ കോവിഡ് ഫലം പുറത്തുവന്നുവെന്നും നെഗറ്റീവാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അത് നിഷേധിച്ചുകൊണ്ടുള്ള ചരണിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എസ് പി ബിയുടെ പി ആർ ഒ ആണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

എസ് പി ബി ചരണിന്റെ വാക്കുകൾ

ആശുപത്രിയിലെ മെഡിക്കൽ ടീമുമായി സംസാരിച്ചതിനു ശേഷമാണ് ഞാൻ അപ്പയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാൽ ഇന്ന് നിർഭാഗ്യവശാൽ രാവിലെ ഒരു പോസ്റ്റ് ഇടേണ്ടതായി വന്നു. അപ്പയെക്കുറിച്ചുള്ള വിവരം ആശുപത്രി അധികൃതരിൽ നിന്ന് എനിക്കുമാത്രമാണ് ലഭിക്കുന്നത്. അതനുസരിച്ചാണ് മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. അപ്പയ്ക്ക് കോവിഡ് നെഗറ്റീവായെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത് കാണുന്നു.

കോവിഡ് നെഗറ്റീവോ പോസിറ്റീവോ ആയിക്കൊള്ളട്ടെ, അപ്പയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. വെന്റിലേറ്റർ സഹായത്തോടെതന്നെയാണ് ഇപ്പോഴും കഴിയുന്നത്. ഇത്തരത്തിൽ തുടരുന്നത് അപ്പയുടെ ശ്വാസകോശത്തെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങൾ ദൂരീകരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. ദയവു ചെയ്ത് അപവാദങ്ങൾ പ്രചരിപ്പിക്കരുതേ. ഡോക്ടറുമാരുമായി സംസാരിച്ച് വൈകുന്നേരം വീഡിയോ പോസ്റ്റ് ചെയ്യാം.

ചെന്നൈ എം ജി എം ഹെൽത്ത് കെയർ ആശുപത്രിയിൽ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ് ഗായകൻ എസ് പി ബി.


Content Highlights :spb charan latest video on sp balasubramanyam health covid 19 negative rumours