spadikam
മണ്‍മറഞ്ഞ പ്രതിഭകളുടെ അനശ്വരമായ ഓര്‍മകളില്‍ 'ഓര്‍മകളില്‍ സ്ഫടികം' ഫെബ്രുവരി അഞ്ചിന്. മോഹന്‍ലാല്‍ - ഭദ്രന്‍ കൂട്ടുകെട്ടിലൊരുങ്ങിയ എക്കാലത്തെയും ഹിറ്റ് ചിത്രം 'സ്ഫടികം' 28 വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യ മികവില്‍ തിയറ്ററുകളില്‍ റീ റിലീസിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ റീ റിലീസിന് മുന്നോടിയായി ചിത്രത്തിലെ മണ്‍മറഞ്ഞ കലാകാരന്മാരുടെ ഓര്‍മകളുമായി ഒരു സായാഹ്നം ഒരുക്കിയിരിക്കുകയാണ്. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ചടങ്ങിന് 'ഓര്‍മകളില്‍ സ്ഫടികം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ചടങ്ങിനെ കുറിച്ച് സംവിധായകന്‍ ഭദ്രന്‍ പങ്കുവെച്ചിരിക്കുന്ന ഫേസ്ബുക്ക് കുറിപ്പ്
''സ്ഫടികം സിനിമ നൂതനമായ ശബ്ദ ദൃശ്യമികവോടെ ലോകം ഒട്ടാകെയുള്ള തീയേറ്റുകളില്‍ ഫെബ്രുവരി 9 ന് വീണ്ടും പ്രദര്‍ശനത്തിനെത്തുന്ന വിവരം താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. ആ സിനിമയെ അനശ്വരമാക്കിയ മഹാ പ്രതിഭകളില്‍ ചിലര്‍ ഇന്നു നമ്മോടൊപ്പം ഇല്ല. തിലകന്‍, ശങ്കരാടി, നെടുമുടി വേണു, കെപിഎസി ലളിത, ബഹദൂര്‍, സില്‍ക്ക് സ്മിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, രാജന്‍ പി ദേവ്, പി. ഭാസ്‌കരന്‍ മാസ്റ്റര്‍, ജെ. വില്യംസ്, എം.എസ്. മണി, പറവൂര്‍ ഭരതന്‍, എന്‍.എഫ് വര്‍ഗീസ്, എന്‍.എല്‍. ബാലകൃഷ്ണന്‍.
ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ഈ അതുല്യ കലാകാരന്മാരെ ഒഴിവാക്കിയാല്‍ സ്ഫടികത്തില്‍ വേറെന്താണു ബാക്കി....! മലയാള സിനിമയുടെ വസന്തകാലത്തെ ഉജ്ജ്വലമാക്കിയ ഈ ലോകോത്തര കലാകാരന്മാരെ ഓര്‍മിക്കാതെ സ്ഫടികത്തിന് ഒരു രണ്ടാം വരവ് ഉണ്ടോ? ഫെബ്രുവരി 5 വൈകുന്നേരം 6 മണിക്ക് കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍, ഈ മഹാപ്രതിഭകളുടെ അനശ്വരമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍, കടന്നുപോയ ഈ അതുല്യ കലാകാരന്മാരുടെ കുടുംബാംഗങ്ങളും സിനിമയിലെ മറ്റ് മുഴുവന്‍ ആര്‍ട്ടിസ്റ്റുകളും ടെക്‌നിഷ്യന്മാരും പ്രമുഖവ്യക്തികളും ഒത്തുചേരുന്ന ആ സന്ധ്യയില്‍ നിങ്ങളുടെ മഹനീയ സാന്നിധ്യം കൂടി പ്രതീക്ഷിക്കുന്നു, ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്.
1995-ലാണ് ഭദ്രന്‍ 'സ്ഫടികം' ഒരുക്കിയത്. സ്വാഭാവികമായ നിരവധി സംഘട്ടന രംഗങ്ങളാലും ഏറെ ചര്‍ച്ചയായ സിനിമയായിരുന്നു സ്ഫടികം. ഒരു ബിഗ് ബജറ്റ് സിനിമയുടെ എല്ലാ ചേരുവുകളും ചേര്‍ത്തുകൊണ്ടാണ് ചിത്രം റീ റിലീസിനെത്തുന്നത്. 4കെ ദൃശ്യശ്രവ്യമികവില്‍ ചിത്രമിറങ്ങുമ്പോള്‍ നവയുഗ സിനിമകളുടെ എല്ലാ സവിശേഷതകളോടും കൂടി പ്രായഭേദമെന്യേ ഏവര്‍ക്കും ആഘോഷിക്കാനും ആസ്വദിക്കാനുമുള്ളതെല്ലാം ഈ സിനിമയിലുണ്ടാകുമെന്നാണ് സംവിധായകന്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. ഏതാനും പുതിയ ഷോട്ടുകളും സിനിമയിലുണ്ടാകുമെന്ന് ഇതിനകം ഭദ്രന്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിച്ച ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയാണ് സ്ഫടികം സിനിമയുടെ റീ റിലീസ്. ചെന്നെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് സിനിമയുടെ റീമാസ്റ്ററിംഗ് നടന്നത്. പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് സ്‌നേക്ക് പ്ലാന്റ്.
Content Highlights: spadikam re release date, Bhadran, Mohanlal, Thilakan, KPAC Lalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..