സ്ഫടികം സിനിമയുടെ റി റിലീസുമായി ബന്ധപ്പെട്ട് നടത്തുന്ന മത്സരത്തിന്റെ പോസ്റ്റർ
നീണ്ട 28 വർഷങ്ങൾ...ഇതിനിടയിൽ കാലം മാറി, മനുഷ്യർ മാറി, ജീവിതങ്ങൾ മാറി, കാഴ്ചപ്പാടുകൾ മാറി, സാഹചര്യങ്ങൾ മാറി, കഥകൾ മാറി, സിനിമകൾ മാറി, പക്ഷേ ആടുതോമയുടെ പകിട്ട് വീഞ്ഞു പോലെ വീര്യമുള്ളതാകുകയായിരുന്നു. മാറ്റേറിയ ഓട്ടക്കാലണയായി 28 കൊല്ലത്തിന് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കാൻ 'സ്ഫടികം' നൂതനമായ 4കെ ശബ്‍ദ ദൃശ്യമികവോടെ ലോകമൊട്ടാകെയുള്ള തിയേറ്റുകളിൽ ഫെബ്രുവരി 9 ന് വീണ്ടും പ്രദർശനത്തിനെത്തുമ്പോൾ അതൊരു ആഘോഷമാക്കാൻ തന്നെയാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
സ്ഫടികം റീറിലീസിനോടനുബന്ധിച്ച് പ്രേക്ഷകർക്കായി കിടലൻ മത്സരം ഒരുക്കുകയാണ് ടീം സ്ഫടികവും ക്ലബ് എഫ് എമ്മും. തിരഞ്ഞെടുക്കുന്ന രണ്ടു ഭാഗ്യശാലികൾക്ക് ഞെട്ടിക്കുന്ന സമ്മാനങ്ങൾ സാക്ഷാൽ ആടുതോമയുടെ കയ്യിൽ നിന്നും ലഭിക്കും എന്നതാണ് മത്സരത്തിന്റെ പ്രധാനപ്രത്യേകത. പുതു പുത്തൻ ബുള്ളറ്റാണ് ഒന്നാം സമ്മാനജേതാവിനെ കാത്തിരിക്കുന്നത്. റെയ്ബാൻ ഗ്ലാസാണ് രണ്ടാം സമ്മാനം.
മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം...
• സ്ഫടികം സിനിമ കണ്ട് ടിക്കറ്റിൻ്റെ ഫോട്ടോയുൾപ്പെടെ തിയറ്ററിൽ നിന്നുള്ള നിങ്ങളുടെ സെൽഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈൽ നമ്പറും മേൽവിലാസവും സഹിതം ചുവടെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലെ വാട്സ്ആപ്പിലേക്ക് അയക്കൂ.
• ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ടിക്കറ്റിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ തിയറ്ററിന്റെ മുന്നിൽ നിൽക്കുന്ന സെൽഫി, #SpadikamContest എന്ന ഹാഷ്‍ടാഗോടെ ഫേസ്ബുക്കിലോ, ഇൻസ്റ്റാഗ്രാമിലോ പോസ്റ്റ് ചെയ്യൂ. കൂടാതെ ടിക്കറ്റിനോടൊപ്പം നിങ്ങളുടെ പേരും മൊബൈൽ നമ്പറും മേൽവിലാസവും സഹിതം ചുവടെ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലെ വാട്സ്ആപ്പിലേക്ക് അയക്കൂ.
ഫോൺ നമ്പർ: 7034507709
ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്കായിരിക്കും സമ്മാനം. ഫെബ്രുവരി 16 വരെ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക്: ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ഒന്നിൽ കൂടുതൽ ആളുകൾ അയച്ചാൽ അസാധു ആകുന്നതായിരിക്കും
Content Highlights: spadikam movie re releasing contest, mohanlal, bhadran, thilakan, urvashi and silk smitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..