Mohanlal, Badran
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിൽ ഒന്നായ സ്ഫടികം പുറത്തിറങ്ങിയിട്ട് 26 വർഷം.. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമയും കർക്കശക്കാരനായ ചാക്കോ മാഷും തുളസിയുമെല്ലാം ഇന്നും ആരാധകരുടെ മനസിൽ ജീവിക്കുന്നു.
ഇപ്പോഴിതാ, സ്ഫടികത്തിന്റെ 26-ാം വാർഷികത്തിൽ സംവിധായകൻ ഭദ്രനെ സ്നേഹം അറിയിക്കുകയാണ് മോഹൻലാൽ.
“ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ ‘ മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് ജ്യോമെട്രിക്സ് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റൽ 4കെ ടീസർ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും,” മോഹൻലാലിന്റെ സന്ദേശം പങ്കുവച്ച് ഭദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
1995 മാർച്ച് 30 നാണ് സ്ഫടികം പുറത്തിറങ്ങിയത്. ചിത്രം ഡിജിറ്റൽ ഫോർമാറ്റിൽ റീ റിലീസ് ചെയ്യാൻ പോവുകയാണെന്ന് സംവിധായകൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ "മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് "എന്ന് എന്നെ...
Posted by Bhadran Mattel on Tuesday, 30 March 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..