ചുവന്ന മഷിയില്‍ ആദ്യം ചെകുത്താനെന്നും പിന്നീട് സ്ഫടികമെന്നും ചാക്കോ മാഷ് എഴുതിയ ആ ലോറി മലയാളികള്‍ മറക്കില്ല. ആടു തോമയുടെ ആ കറുത്ത കണ്ണടയും പിരിച്ചുവച്ച മീശയും വരച്ചുവച്ച ആ പഴയ ബെന്‍സ് ലോറി ഒരിക്കല്‍ക്കൂടി നിരത്തിലിറങ്ങി. ആ പഴയ സ്‌റ്റൈിലും ഗമയിലും തന്നെ. ലോറിയില്‍ പക്ഷേ, പരുമല ചരിവിലെ പടിപ്പുര വീട്ടില്‍ പാടി നായകന്‍ തോമയോ നായിക തുളസിയോ ആയിരുന്നില്ല. സംവിധായകന്‍ ഭദ്രന്റെ മകനായിരുന്നു.
സ്ഫടികമെന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയ, തോമയുടെ കൂളിങ് ഗ്ലാസും മീശയും വരച്ചുവച്ച് അലങ്കരിച്ച ലോറിയില്‍ വളയം പിടിച്ച് ഭദ്രന്റെ മകന്‍ ജെറി മാട്ടേല്‍ തനിച്ചായിരുന്നില്ല. ഒപ്പം വധു സാറയുമുണ്ടായിരുന്നു. ഇവരുടെ കല്ല്യാണവണ്ടിയായിരുന്നു സ്ഫടികം ലോറി.
പാല കത്തീഡ്രലിലെ കെട്ടുകഴിഞ്ഞുള്ള യാത്രയ്ക്ക് മറ്റൊരു വാഹനത്തെക്കുറിച്ച് ഓര്‍ക്കാനേ കഴിയുമായിരുന്നില്ല ജെറിക്ക്. നല്ല ആവേശത്തില്‍, ആഘോഷമായി ആടു തോമ സ്‌റ്റൈലില്‍ തന്നെ അവര്‍ സ്ഫടികത്തില്‍ കയറി വിവാഹസത്കാരവേദിയിലെത്തി. സത്കാരം നടന്ന പാല സെന്റ് തോമസ് കോളേജ് സ്വിമ്മിങ് പൂള്‍ ഓഡിറ്റോറിയത്തില്‍ നല്ല ഒന്നാന്തരം സ്വീരണമായിരുന്നു ഇവര്‍ക്ക് ലഭിച്ചതും.
ബെംഗളൂരുവില്‍ എഞ്ചിനീയര്‍മാരാണ് ജെറി മാട്ടേലും എറണാകുളം സ്വദേശിയായ സാറയും.
Content Highlights: Spadikam Badhran Mattel Jerry Mattel Wedding Aadu Thoma Lorry