ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഐ സി യുവിൽ തുടരുന്നതെന്നും ശനിയാഴ്ച പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു. 

ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

Content Highlights: SP Balasubramanyam remains stable still in ventilator covid 19 medical bulletin on saturday