ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില വീണ്ടും മോശമായി.

അരുമ്പാക്കം എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രി അധികൃതകർ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം അറിയിച്ചത്. എസ്.പി.ബി. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുകയാണ്.

അതേസമയം ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നാണ് മകൻ എസ്.പി. ചരൺ അറിയിച്ചിരിക്കുന്നത്. ഡോക്ടർമാർ ഗുരുതരമാണെന്നു പറയുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ചരൺ വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

Content Highlights: sp balasubramaniam singer health update, Remain critical, Covid 19