ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ എസ്.പി. ചരൺ. എസ്.പി.ബിയെ വെന്റിലേറ്ററിൽ നിന്നു മാറ്റിയെന്ന പ്രചരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. മികച്ച ചികിത്സയും പരിചരണവുമാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ- സാമൂഹിക മാധ്യമങ്ങളിലൂടെ എസ്.പി ചരൺ ആരാധകരെ അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

Content Highlights: sp balasubramaniam health update SP Charan father continues to be on the ventilator