ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാസ്‌പോര്‍ട്ടും ഐപാഡും ക്രെഡിറ്റ് കാര്‍ഡും അമേരിക്കയില്‍ വച്ച് മോഷണം പോയി. എസ്പിബി 50 എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടിയുടെ ഭാഗമായി അമേരിക്കയിലേക്ക് പോയതാണ് ഗായകന്‍. 

മോഷണ വിവരം എസ്പിബി തന്നെയാണ് പുറത്തുവിട്ടത്. ക്രെഡിറ്റ് കാര്‍ഡിനും പാസ്‌പോര്‍ട്ടിനും പുറമെ പരിപാടിയില്‍ അവതരിപ്പിക്കേണ്ട പാട്ടിന്റെ വിവരങ്ങളും നഷ്ടമായിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേററ്റ് പാസ്‌പോര്‍ട്ട് എസ്പിബിയ്ക്ക് ലഭിച്ചു.