കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ പുരോ​ഗതിയുണ്ടെന്ന് മകൻ എസ്.പി ചരൺ. അദ്ദേഹം ഒരു തവണ ഫിസിയോതെറാപ്പിക്ക് വിധേയനായെന്നും ഇപ്പോൾ മടങ്ങിവരവിന്റെ പാതയിലാണെന്നും ഇപ്പോഴത്തെ അവസ്ഥ ഒരുപാട് പ്രതീക്ഷ പകരുന്നുണ്ടെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ എസ്.പി ചരൺ വ്യക്തമാക്കി. എസ്പിബിയെ ചികിത്സിക്കുന്ന ഡോക്ടർമാരുമായി സംസാരിച്ച ശേഷമാണ് ചരൺ അദ്ദേഹത്തിന്റെ ആരോ​ഗ്സ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ചത്.

"അച്ഛന്റെ ആരോ​ഗ്യസ്ഥിയിൽ പുരോ​ഗതിയുണ്ട്. അദ്ദേഹം തിരിച്ചു വരവിന്റെ പാതയിലാണ്. അത് വളരെ നല്ല സൂചനയാണ്. ഇന്ന് ഒരു ഫിസിയോതെറാപ്പി സെഷൻ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഞാനിന്ന് പോയി കണ്ടിട്ടില്ല. എംജിഎം ഹെൽത്ത് കെയറിലെ ഓരോ ഡോക്ടർമാരോടും അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിനായി പ്രാർഥിച്ച ഓരോരുത്തരോടും നന്ദി അറിയിക്കുകയാണ്. അച്ഛൻ തിരിച്ചു വരവിന്റെ പാതയിലാണ്".

#SPB Health update 27/8/20

Posted by Charan Sripathi Panditharadhyula on Thursday, August 27, 2020

ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് എസ്.പി.ബിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെൽത്ത് കെയർ സെന്ററിലാണ്അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. എന്നാൽ പിന്നീട് ആ​രോ​ഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.


Content Highlights :SP Balasubrahmanyam is Stable One round of physiotherapy done says son SP Charan