ചെന്നൈ: കോവിഡ് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ ചരണ്‍. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് ചരണ്‍ ഇക്കാര്യം അറിയിച്ചത്. എസ്.പി.ബിക്ക് ആളുകളെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ചരണ്‍ പറഞ്ഞു.

എസ്.പി.ബിയെ ഐ.സി.യുവില്‍നിന്ന് എക്‌സ്‌ക്ലൂസീവ് ഐ.സി.യുവിലേക്ക് മാറ്റി. അദ്ദേഹത്തിന് ചലിക്കാന്‍ സാധിക്കുന്നുണ്ട്. ഡോക്ടര്‍മാരെ തമ്പ്‌സ് അപ്പ് കാണിച്ചു. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്- ചരണ്‍ പറഞ്ഞു.

ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായം എസ്.പി.ബിക്ക് ലഭ്യമാക്കുന്നുണ്ട്. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചുകൂടി നല്ലരീതിയില്‍ ശ്വാസം എടുക്കാന്‍ എസ്.പി.ബിക്ക് സാധിക്കുന്നുണ്ടെന്നും ഇത് അനുകൂല സൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്നും ചരണ്‍ വീഡിയോയില്‍ പറയുന്നു.

content highlights: sp balasubrahmanyam health condition update