-
ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധിക്കപ്പെട്ട സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയാകുന്നു. അര്‍ജുന്‍ ശേഖര്‍ ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹക്ഷണക്കത്ത് ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരി 19,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താലികെട്ട്.
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും ഡബ്‌സ്മാഷ് ചെയ്തും അമ്മ താരയും സജീവമാണ്.
Content Highlights : sowbhagya venkitesh arjun sekhar wedding at guruvayursowbhagya venkitesh arjun sekhar wedding at guruvayur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..